
ഇന്ന് അരിഅങ്ങാടിയിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയി.
അരി റീറ്റെയ്ൽ ആയി കിട്ടണ പീടിക, ആദ്യം പോയ ഹോൾസെയിൽ കടക്കാരൻ പറഞ്ഞുതന്നു, അവിടെ മിനിമം 26 കിലോ എടുക്കണത്രെ! സ്കൂട്ടിയിൽ ആയതുകൊണ്ട് മാത്രല്ല അത്രയ്ക്ക് പൊക്കാൻ ആരോഗ്യം പോരാ!
പറഞ്ഞുതന്ന റീറ്റെയ്ൽ അരി കടയിൽ, എല്ലാ ടൈപ്പ് അരിയും ഉണ്ട്!
മുന്തിയ ഇനം ചെറുമണി! 5 കിലോ ആണ് മിനിമം. അത് വാങ്ങി. പലചരക്കുകട ചോദിച്ചപ്പോൾ പറഞ്ഞു തന്നു.
ആ പലചരക്കുകടയിൽ പോയി സാധങ്ങൾ വാങ്ങിയപ്പോൾ,
നിങ്ങളിവിടെ പുതീതാ? കടയുടമ കുശലം ചോദിച്ചു.
മ്മള് തൃശ്ശൂർക്കാരൻ തന്നെ, കുറേ നാളായി വേറെ സ്ഥലത്തായിരുന്നു, ഇപ്പോ ഇവിടെണ്ട്!
പണ്ട്, മ്മടെ വല്യപ്പന്റെ കടേല് വന്നിട്ടുണ്ട്!
ഏതാ കട?!
തറയില്, അന്തോണ്യേട്ടൻ, ട്വിൻസ് !
ഓ! അങ്ങിട് നീങ്ങീട്ട്ല്ലേ? അറിയാം! ആ കട നിർത്തീറ്റ് കുറെ നാളായല്ലോ!
അതെ.
അവരുടെ തന്നെ ഒരു മലഞ്ചരക്ക് കട ഡീ.ജി.യും നിർത്തി.
പിന്നെ നാടുവിലാലിലും ഇണ്ടാർന്നു!
അവിടെ?!
ഡേവിഡ് ആൻഡ് കൊ. പലചരക്കെന്നെ!
ഓ! ലോനപ്പേട്ടൻ, ബിഷപ്പ് ഹൗസിന്റവിടത്തെ!
ആ, മൂപ്പരുടെ പാർട്ണർ ജോസ് തറയിൽ, ന്റെ വല്യപ്പന്റെ മോനാ!
നല്ലോണം അറിയാം, ഈ കട തുടങ്ങീട്ട് ഒരു 30 കൊല്ലായി, അതിനിടക്ക് ഞാൻ ചേമ്പർ ഓഫ് കോമേഴ്‌സിൽ വർക്ക് ചെയ്തിട്ടുണ്ട്, അതോണ്ടാ!
അയ് ശരി!
ഞാൻ ഇടക്കിടക്ക് അവിടെ ചെന്നിരിക്കാറുണ്ട്.
വേറെ, ഒരു കട ഇവിടീണ്ട്, നോബിൾ ട്രേഡേഴ്സ് ,
അവിടെ ജോജേട്ടൻ!, ജേസേട്ടന്റെ ചേട്ടനാ! അതിപ്പോഴുംണ്ട്.
മുൻപ് പറഞ്ഞിരുന്ന പോലെ, തൃശ്ശൂര് കച്ചോടക്കാർക്കെ ആ നേക്ക് ഉള്ളു, ഏത് പീടികയിൽ ചെന്നാലും നമുക്കൊരു വല്ലാത്ത അടുപ്പം തോന്നും, ആ പെരുമാറ്റം! 👌
സാധനങ്ങൾ വാങ്ങി, ജി പേ ചെയ്തു,
പിന്നെ കാണാംന്നും പറഞ്ഞു മടക്കം,
കാണണം ന്ന് ഉറപ്പിച്ചു പറഞ്ഞു മൂപ്പരും! 😄
കുറിപ്പ്ഃ
Comments are welcome, as part of continuous improvement🙏
നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം, സബ്സ്ക്രൈബ് ചെയ്യണേ.
ഈ ബ്ലോഗ് സൈറ്റിൽ വിനോദപരമായ വായനയ്ക്ക് പറ്റിയ മറ്റു പല ബ്ലോഗുകളും, നിങ്ങളുടെ സൗകര്യത്തിനു വായിക്കാൻ സാധിക്കും. പുതിയ ബ്ലോഗ് ഞാൻ പോസ്റ്റ് ചെയ്യുമ്പോൾ ഒരു നോട്ടിഫിക്കേഷൻ വരും എന്ന് മാത്രം
Leave a comment