ഇത്തവണ അങ്ങിനെയാണത്രെ!🤷♀️
എന്തായാലും തൃശൂർ, ഓണത്തിനൊരുങ്ങിക്കഴിഞ്ഞു!
ഇന്ന് വൈകീട്ടാണെങ്കിലും, പൂര പറമ്പിൽ ഒന്ന് കറങ്ങാൻ പോയി! ഭാര്യ നിർബന്ധിച്ചപ്പോൾ ആണ് കൂടെ ഇറങ്ങിയത്! എന്തായാലും ഞാൻ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല! ഒരു ചെറു പൂരത്തിന്റെ വൈബ്!
ഇന്ന് ഇത് കാണാൻ പറ്റാതെ പോയവർക്കും കൂടി, ഞാൻ കണ്ട പൂരം കാണിക്കട്ടെ!
ഇതാ ആ കാണാകാഴ്ചകൾ!
നല്ല തിരക്കുണ്ടായിരുന്നു, എങ്ങിനെയോ റോഡ് മുറിച്ചു കടന്നു!

പിന്നെ കാണുന്നത് പൂക്കളുടെ ഒരു സാമ്രാജ്യം!

തോവാളം പൂക്കൾ മുഴുവൻ ഇങ്ങോട്ടു വന്നോ എന്ന് തോന്നിപ്പോയി!

ഇപ്പൊ, കേരളത്തിലും പൂക്കൾ കൃഷി തുടങ്ങിയിട്ടുണ്ടല്ലോ!

മുന്നോട്ടു കുറച്ചു നടന്നു! ആ വഴിയോര കാഴ്ചകൾ ഇങ്ങിനെ. 👇

റെഡിമേഡ് ഓണത്തപ്പന്മാർ തയ്യാറായി ഇരിക്കുന്നു, കൂടെ ക്യു ആർ കോഡും!

മൺപാത്രം, ചട്ടി ചിരാത് …

പിന്നെ പെരുന്നാൾക്കു കാണുന്ന പോലെ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ!

ഒരു സ്റ്റാളിന്റെ പേര് തന്നെ, “ദേ നോക്ക്യേ”, വള. മാല, കമ്മൽ … എല്ലാ ലൊട്ടു ലൊടുക്കും!

മുള. ചൂരൽ പൂകുട്ടകൾ!

വലിയ അട്ട്രാക്ഷൻ ആയ പൂക്കളം കാണാൻ ശരിക്കു പറ്റിയില്ല, ആളുകൾ ചുറ്റും കൂടി നിൽക്കുന്നു

സമകാലിക മലയാളം പത്രത്തിൽ പിന്നീട് ഈ വാർത്ത കണ്ടു;
“പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം; തൃശൂർ തെക്കേ ഗോപുരനടയിൽ വിരിഞ്ഞു 60 അടി വ്യാസത്തിൽ ഭീമൻ പൂക്കളം! 1500 കിലോ പൂക്കൾ, 150-ഓളം പ്രവർത്തകർ; സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 18-ാം വർഷവും പ്രൗഢ ഗംഭീരമായ വരവേൽപ്പ്!”

അതിൽ ഞങ്ങളും കൂടി.


പൂരപ്പറമ്പ് നിറഞ്ഞു ആൾക്കാർ!


വില പേശാനോന്നും ഇല്ല, എല്ലാം ഫിക്സഡ് റേറ്റ്സ്!
കുറച്ചു പൂ വാങ്ങി, തിരിച്ചു പോന്നു!

അടുത്തായ കാരണം, നടന്നു വീട്ടിലെത്തി, പൂക്കളത്തിനു പകരം പൂക്കൾ ഉരുളിയിൽ നിരത്തി, സംതൃപ്‌തിയടഞ്ഞു!

ചാരിതാർഥ്യത്തോടെ… ശുഭം 🙏
Kindly comment. That way I can improve myself continuously.
Leave a comment