അവറാൻറെ മോൾടെ കല്യാണം, അങ്ങ് പാലാ അടുത്താ!
എൺപതുകളുടെ അവസാനത്തിൽ ഞാൻ ഉജ്ജയിനിൽ ജോലി ചെയ്യുന്ന കാലത്തുള്ള സൗഹൃദമാണ് അവറാനുമായി !

രാവിലെ ഏഴുമണിയാവാതെ തിരോന്ദ്രം ബസ്സ് സ്റ്റാൻഡിനു സമീപമുള്ള നിരവധിസ്റ്റാളുകളിലും കാപ്പിക്കടകളിലും ചൂടു ഇഡ്ഡലിയോ വടയോ ചട്നികൂട്ടി കഴിചൃകളയാം എന്നു വിചാരിച്ചാൽ അത് വെറും വ്യാമോഹം! ഏഴുമണിക്കേ കോഫി ഹൗസുവരെ തുറക്കു! തുറന്നിരിക്കുന്ന കടകളിൽ അപ്പം, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട!! 🤭🥴
അത് ഒരു ബിസിനസ് ഓപ്പർറ്റ്യുണിറ്റി ആണ് കേട്ടോ!
“ചൂടു ഇഡ്ഡലീയ്, ചൂടു വടൈ, ചൂടു അടിച്ചായയ്!”
അന്യ സംസ്ഥാനക്കാരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു ചപ്പാത്തിയും , പൊറോട്ടയും ! അവരാണല്ലോ ഇപ്പൊ നാടിൻറെ ഐശ്വര്യം!

പുറപ്പെടാൻ ലാസ്റ്റ് മിനിറ്റിൽ, എല്ലാവരെയും ഇറക്കി, പഞ്ചർ ഒട്ടിക്കാൻ സിഫ്റ്റായി പോയിവന്ന മ്മടെ കെ എസ് ആർ ടി സി, സിഫ്റ്റ് ഒരു മണിക്കൂർ വേസ്റ്റാക്കി!
ഒരു പത്ത് മിനിറ്റ് മുന്പ് ഡ്രൈവർ ഒന്ന് നോക്കിയിരുന്നെന്കിൽ! ഇത്രനേരം അതിവിടെ സ്റ്റാൻഡിൽ കിടക്കുകയല്ലാരുന്നോ !
ഫീഡ്ബാക്ക് പിന്നെ കൊടുത്തിട്ടുണ്ട് ഗണേഷ് കാണുമോ ആവോ. സംഗതികൾ നന്നായാൽ എല്ലാവര്ക്കും നല്ലത്.
വഴിയിൽ തിരക്കുണ്ടായിരുന്നു ഏ സി ആയിരുന്നിട്ടും ഇരുന്നു മടുത്തു കൂടാതെ നല്ല തലവേദനയും. എങ്കിലും ബസ്സിലെ പഴയകാല പാട്ടുകൾ നൊസ്റ്റാൾജിക്, അടിപൊളി!
ഒരു മണിക്കൂറിൽ പരം നേരം വൈകിയതിനാൽ എല്ലാം പെട്ടെന്നായിരുന്നു! കെട്ട് കഴിഞ്ഞിട്ട് മണിക്കൂർ കഴിഞ്ഞു കാണണം. നേരെ, ഹാളിലേക്ക് ചെന്ന പാടെ, സ്റ്റേജിൽ സൊറ പറഞ്ഞിരുന്ന പുതുമോടികളുടെ ഫോട്ടൊ എടുത്തു! പിന്നിലെ ബാനറിൽ ഡബിൾ എ (AA) കണ്ടപ്പോൾ തീരുമാനിച്ചു, മ്മടെ അവറാന്റെ ക്ടാങ്ങള് തന്നെ! മോളോട് അപ്പനെ തിരക്കി, “ഇവിടെ ഇണ്ടായിരുന്നല്ലോ” എന്ന് മറുപടി ! പിന്നെ ആളെ തപ്പിയെടുത്തു, ഒരു കെട്ടിപ്പിടുത്തം! ഉടനെ അവറാൻ എന്നെ സ്റ്റേജിൽ കൊണ്ടോയി അവരുടെ ഒപ്പം നിർത്തി ഫോട്ടോ ചറു പറാ കാച്ചി! എന്നെ കണ്ട വെപ്രാളത്തിലാണെന്നു തോന്നുന്നു, “പോവ്വായോ” എന്നു, “ആ, ഭക്ഷണം കഴിച്ചിട്ടെന്ന്” ഞാൻ!!
ഉടനെ കൈ കഴുകി, സപ്ലയർ ഒരു സീറ്റിൽ ഇരുത്തി! കോഴി മീൻ പോർക്ക് പിന്നെ ബീഫ് കറി! അപ്പം ബ്രഡ് ചോറിനു ബാക്കി കൂട്ടാനുകളും! എല്ലാംനന്നായിരുന്നു, പക്ഷെ വിശാലമായി ഇരുന്നു കഴിക്കാൻ സമയമില്ലല്ലോ! കുറച്ചു കഴിച്ചു എഴുന്നേറ്റു, കൈ കഴുകി വന്നു ഒരു പുഡ്ഡിംഗ് പൂശി !


യാത്ര പറഞ്ഞു എന്റെ ഗ്രാൻഡ് സൺ ഇക്കുവിന്റെ ബാപ്റ്റിസം ക്ഷണിച്ചു വേഗം നടന്നു! പള്ളി ഒന്ന് കണ്ണോടിച്ചു കണ്ടു! എതിരെ വന്ന രാജേഷേട്ടന്റെ ആട്ടോയിൽ കേറി “വേഗം വിട്ടോ പാലാ ട്രാൻസ്പോർട്ട് സ്റ്റാന്റില്ക്ക്” എന്നു ഞാൻ! അടുത്ത 25 മിനിറ്റിൽ ഒരു ഫാസ്റ്റ് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു!
ആ ഹൃസ്വ യാത്രയിലാണ് ഞാൻ എന്റെ പാലായെ ശ്രദ്ധിച്ചത്!
റബ്ബറ് കൂടാതെ ഫ്രഷ് ഫിഷ്, ഇറച്ചി, പച്ചക്കറി കടകൾ, പഴയ ബാർബർ ഷാപ്പ്, കള്ള് ഷാപ്പ്, മോഡേൺ കടകള് സൂപ്പർ മാർക്കറ്റുകൾ… എല്ലാം കൊണ്ടും സമ്രദ്ധി! ഇതിനിടക്ക് രാജേഷേട്ടൻ ഒരു പച്ചക്കറി കൃഷിയുടെ ക്ലാസ് എടുത്തു കഴിഞ്ഞിരുന്നു ! ചാക്കിൽ എങ്ങിനെ തൃശ്ശൂർക്കാരുടെ കൊള്ളി (പാലാക്കാരുടെ കപ്പ), ഇഞ്ചി, പിന്നെ ചേന മുതലായവ നടാമെന്ന്! പിന്നെ മൂപ്പരുടെ കുറേ പുരാണവും! ഞാൻ പ്രോൽസാഹിപ്പിച്ചു കൊണ്ടേ ഇരുന്നു!
എന്റെ ഉത്സാഹം കണ്ടിട്ടു എന്നെ കൊണ്ട് 2 കിലോ കപ്പ വാങ്ങിപ്പിച്ചു! ഏക് ദം ഫ്രഷ് ! സ്റ്റാൻഡിൽ എത്തിയപ്പോ ഫോൺ നമ്പർ തന്നു അടുത്ത തവണ വരുമ്പോൾ ഒരു ഓർഗാനിക് കൃഷി ടൂർ തരാമെന്നു! യാത്രക്ക് രൂപ 350 കൊടുത്തു ടാ റ്റാ പറഞ്ഞു പിരിഞ്ഞു 🙏🏻
എനിക്കിഷ്ടായി പാലാ ! ഞാൻ ഇനിയും വരും ഐ ലവ് യു പാലാ ! ❤
ബസ്സ്റ്റാൻഡിൽ ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചു, “പുനലൂർ ഡിപ്പോയിൽ നിന്നുള്ള വണ്ടി?” ഇപ്പൊ വരും എന്ന് മറുപടി. അടുത്ത് തന്നെ കസേരയിൽ ഇരുന്നു. വിചാരിച്ച ഫാസ്റ്റ് തന്നെ കിട്ടി! തിരക്കില്ല! കേറി, ടിക്കറ്റ് എടുത്തു. കുറച്ചു കഴിഞ്ഞു ഇതെഴുതി! ഓടുന്ന ബസ്സിൽ ഇരുന്നു ഫോണിൽ ടൈപ്പ് ചെയ്യുക ശ്രമകരമാണ്. കുറെ സമയം പോയത് അറിഞ്ഞില്ല!
ഏകദേശം 8 മണിക്ക് വീട്ടിലെത്തി!

അന്നത്തേക്കു ശുഭം 🙏🏻
Leave a comment