AInickal

Category: My life

  • രാഗം തിയേറ്റർ, തൃശ്ശൂർ

    അത് ഒരു ഒന്ന് ഒന്നര സിനിമാ തീയേറ്റർ തന്നെ ആണ്, അന്നും ഇന്നും!

    70 എംഎം സ്ക്രീൻ,  സ്റ്റീരിയോഫോണിക് സെവൻ ട്രാക്ക് സൗണ്ട് ആയിരുന്നു തുടങ്ങിയ കാലത്ത്! ‘ദി റോബോട്സ്’ എന്ന സംഗീതത്തിനൊപ്പം പതുക്കെ ഉയരുന്ന ചുവന്ന  കർട്ടൻ ! 1974 ഓഗസ്റ്റിൽ തൃശ്ശൂരിൽ റിലീസ് ചെയ്ത അത്ഭുതമായിരുന്നു രാഗം എന്ന് പിന്നീടെപ്പോഴോ എവിടെയോ വായിച്ചിരുന്നതായി ഓർമ്മയിലുണ്ട്.

    ലൊക്കേഷനോ ? തൃശ്ശൂര് റൗണ്ടിൽ തന്നെ! ഹോട്ടൽ ഭാരത് പിന്നെ പത്തൻസ് തൊട്ടടുത്ത്!

    ആദ്യ സിനിമ നെല്ല്, ഞാൻ രണ്ടാമത്തെ സിനിമ ആണ് കണ്ടു തുടങ്ങിയത്, ബെൻഹർ! ചാൾട്ടൺ ഹേയ്സ്റ്റൻ! അതിലെ ഫേയ്മസ്‌, ചാരിയട്ട് റേസ് ! തീയേറ്റർ കുലുങ്ങി, പ്രേക്ഷകർ കിടുങ്ങി അത്രക്കു ഗംഭീരം ആയിരുന്നു വിഷ്വെൽസും സൗണ്ടും!  പിന്നെ എത്ര എത്ര സിനിമകൾ! ഓർമ്മയിൽ നിന്നും മായാതെ നിൽക്കുന്ന ക്ലോസ് എൻകൗണ്ടെർസ് ഓഫ് ദി തേർഡ് കൈൻറ് (റിച്ചാർഡ് ഡ്രെഫ്യൂസ്),  ദി മിഷൻ (റോബർട്ട് ഡി നീറോ), പിന്നെ ഇമ്മടെ ഷോലെ (ക്ലൈമാക്സ് സീനിൽ ബച്ചൻ ഹെഡ് ഓർ ഹെഡ് കോയിൻ ടോസ് ചെയ്യുന്നത്), മൈ ഡിയർ കുട്ടിച്ചാത്തൻ, ത്രീ ഡി(അതിലെ ഒരു സീനിൽ, നിലത്തു വീഴുന്ന സ്വർണ നാണയം സീറ്റുകൾക്കിടയിൽ വീണ പോലെ തോന്നിപ്പിച്ച ശബ്ദം!) അങ്ങിനെ പലതും..അടിപൊളി സിനിമകൾ!

    ബാലചന്ദ്രമേനോന്റെ ‘ഉത്രാടരാത്രി’ ഓർമ്മയിലുണ്ട്! അന്നാണ് പ്രീ ഡിഗ്രി യുടെ ഫസ്റ്റ് ഇയർ റിസൾട്ട് വന്നത്! കോളേജിൽ പോയി നോക്കിയപ്പോൾ റിസൾട്ട് വന്നിട്ടുണ്ടായിരുന്നില്ല! അപ്പൊ അടുത്ത രണ്ടു മൂന്നു  സുഹൃത്തുക്കളും ഒത്തു തൃശ്ശൂര് പോയി രാഗത്തിൽ സിനിമയ്ക്കു കയറി! സിനിമ കഴിഞ്ഞു എലൈറ്റിൽ നിന്നും ഒരു നൈറോയ്സ്റ്റും കാപ്പിയും കഴിച്ചു വീട്ടിൽ എത്തിയപ്പോ നേരം വൈകി. വീട്ടുകാരും അടുത്ത വീട്ടിലെ ആൾക്കാരും പുറത്തുണ്ടായിരുന്നു! എന്റെ റിസൾട്ട് അവർ അറിഞ്ഞിരുന്നു. ഒരു വിഷയം പോയിരിക്കുന്നു! നല്ലോണം പഠിക്കുന്ന കുട്ടിയായതുകൊണ്ടു (അത് നാട്ടുകാരുടെ അഭിപ്രായം!) വിഷമിച്ചു നാട് വിട്ടോന്നു അവർക്കു തോന്നീത്രെ! എനിക്ക് നല്ല പെട (അടി) കിട്ടി! വീട് വരെ എന്റെകൂടെ കൂട്ടിനു വന്ന സുഹൃത്തിനുഅടക്കം ചീത്തയും!

    സപ്പ്ളി എഴുതിഎടുക്കാവുന്നതേ ഉള്ളു! ഇപ്പൊ ആലോചിക്കുമ്പോൾ ചിരി വരുന്നു 😁

    വിഷയം മാറി! തിരിച്ചു വരാം! അപ്പൊ എന്താണ് പറഞ്ഞു വന്നത്? ആ..

    ഏകദേശം രാഗം പോലെ ഉള്ള വേറെ ഒരു തിയേറ്റർ ഉള്ളത് ചാലക്കുടിയിലെ സുരഭി ആണ്. അത് പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു കണ്ടത്.  പക്ഷെ രാഗം പോലെ രാഗം മാത്രമേ  ഉള്ളു, അന്നും ഇന്നും!

    എത്രയോ വര്ഷങ്ങള്ക്കു ശേഷം ഇന്ന് വീണ്ടും രാഗത്തിൽ! ആ ഫീലിംഗ് പറഞ്ഞാൽ മനസ്സിലാകില്ല! ഇന്നിപ്പോ സൗണ്ട്, ഡോൾബി അറ്റ് മോസ് ! തിരശശീല ഉയരുമ്പോൾ മ്യൂസിക് ‘മാൻ മെഷീൻ’! പണ്ടും അത് കേട്ടിട്ടുണ്ട്!

    പടം കമൽ ഹാസ്സൻറെ ‘തഗ് ലൈഫ്’! എനിക്ക് ഇഷ്ടപ്പെട്ടു! ആരൊക്കെ എന്ത് പറഞ്ഞാലും. കഥയ്ക്ക് പുതുമ ഒന്നും  ഇല്ല, പക്ഷെ  മണി രത്‌നം ഇപ്പോഴും മൂപ്പരുടെ ടച്ച് വിട്ടിട്ടില്ല! എല്ലാരും നന്നായി അഭിനയിച്ചിട്ടും ഉണ്ട്! ദളപതി, നായകൻ,,,, ഉലകനായകൻ ഇതിലും കസറി, കലക്കി!

    ഇന്റെർവെൽനു അളിയൻ കൗണ്ടറിൽ പോയി കായബജി വാങ്ങി വന്നു. വലുപ്പം ഉണ്ടെങ്കിലും രുചി പോരാ! പണ്ട് ഗിരിജ തിയേറ്ററില് കിട്ടുമായിരുന്ന ബജി ആണ് ബജി ! (ചെറുപ്പത്തിൽ, ഞാറാഴ്ചകളിൽ,പുത്തൻ പള്ളിയിൽ കുർബാന കഴിഞ്ഞു ജോസേട്ടൻ സൈക്കിളിൽ ഗിരിജയിൽ സിനിമക്ക് കൊണ്ടുപോകുമായിരുന്നു, അന്നത്തെ ബജിയുടെ രുചി ഇപ്പോഴും നാവിലുണ്ട്! നല്ല ചൂട് ബജി!)

    നല്ല ഒരു അനുഭവം ! അടുത്ത കൊല്ലം തൃശ്ശൂർക്ക് വര്യല്ലേ! ഇനിയും കാണാലോ! സിനിമ കഴിഞ്ഞു. തല്ക്കാലം വീട്ടിൽ പോട്ടെ.

    തിരിച്ചു വീട്ടിലെത്തിയിട്ടും കമൽ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു… രാഗവും!

  • മണീസ്‌ കഫെ, പെരിങ്ങാവ്, തൃശ്ശൂർ

    പണ്ട് സപ്ന തീയേറ്ററിന്റെ അടുത്ത്, തൃശ്ശൂര് റൗണ്ടിൽ തന്നെ ഉണ്ടായിരുന്ന ചെറിയ ഒരു ഹോട്ടൽ!

    മോഡൽ സ്കൂളിൽ പഠിക്കണ കാലത്തു പാറമേക്കാവിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടൽ ത്രിവേണി ആയിരുന്നു എന്റെ ഫേവറേറ്റ് ! അവിടത്തെ മസാലദോശയുടെ മണം ഉള്ളംകൈയിൽ ഇന്നും ഉണ്ട് ! അത് പിന്നീട് കല്യാൺ എടുത്തു സ്വർണ്ണപ്പീടിക ആക്കിയപ്പോൾ തോന്നിയ ദേഷ്യം ഇപ്പോഴും ഉണ്ട് !

    എന്റെ പേരിൽ ഉള്ളതായകരണമല്ലാട്ടാ, (വീട്ടിൽ എന്റെ വിളിപ്പേര്, മണി, സ്നേഹത്തോടെ മണിമോൻ!) മണീസിലും മസാല നല്ലതായിരുന്നു, വലുപ്പം കൂടുതലും! വല്ലപ്പോഴും അവിടെയും പോയിത്തുടങ്ങിയിരുന്നു! പിന്നെ പിന്നെ അക്ക്വയർഡ് ടേസ്റ്റ് ആയി! പിന്നീടെപ്പോഴോ ആ കടയും പൂട്ടിപ്പോയതറിഞ്ഞു ! ആലുക്കാസിനോടും തോന്നി ദേഷ്യം! മണീസ് മാത്രമല്ല സപ്നയും പൂട്ടിച്ചില്ലേ!

    കഴിഞ്ഞ തവണ തൃശ്ശൂര് വന്നപ്പോൾ അറിഞ്ഞു, മണീസ് കഫെ ഉയർത്തെണീറ്റു എന്ന്! കിട്ടിയ താപ്പിന് ഇത്തവണ പോയി, പഴമയുടെ പ്രൗഡിയിലിതാ, മണീസ് കഫെ !!

    ഗിരിജാ തീയേറ്ററിന് അടുത്താണ്. ചേറൂർ സൈഡ്. സ്ഥലം പെരിങ്ങാവ് എന്ന് പറയും.

    ചെന്ന ഉടനെ മസാല തന്നെ ഓർഡർ ചെയ്‌തു.

    ആ രുചിയും മണവും ആസ്വദിച്ചു കഴിച്ചു. ഒരു കാപ്പിയും. “സന്തോഷായീ ഗോപ്യേട്ടാ”! 🤓

    മൂന്നു ദിവസം മുൻപ് കഴിച്ച മസാലയുടെ രുചിയോർത്തു മണീസിൽ ഇന്നും പോയി! സൺ‌ഡേ മുടക്കമാണെന്നറിഞ്ഞില്ല!

    ഡെസ്പ് ആയി തിരിഞ്ഞു പോരുമ്പോൾ അതാ ഒരു മണീസ്! അപരന്റെ പേര് മണീസ് ഹോട്ടൽ!

    കേറി കഴിച്ചു, മസാല കുഴപ്പമില്ല.

    Pinto

    Note: മണീസിലെ മസാല ദോശ 👆 ഇതിലും ഗംഭീരം ആണ്‌ട്ടാ. ആവേശം കാരണം ഫോട്ടോ എടുക്കാൻ മറന്നിരുന്നു. ഇനിയുംഎടുക്കാലോ!

    അടുത്തകൊല്ലം തൃശ്ശൂർക്ക് വര്യല്ലേ! അപ്പൊ മണീസ് വീണ്ടും, വീണ്ടും, മുടക്കമില്ലാതെ!

    കൂടാതെ വടക്കാഞ്ചേരി മദ്രാസ് ഹോട്ടൽ 👍, ഒല്ലൂര് ഹോട്ടൽ ശ്രീഭവൻ 👍, ഒല്ലൂര് അടുത്ത് തന്നെ ഉള്ള ഹോട്ടൽ മഹേശ്വരി 👍,തൃശ്ശൂർ റൗണ്ടിലെ ഭാരത്, പത്തൻസ് , ആമ്പക്കാടനടുത്തുള്ള ന്യൂ ഗോപി, പിന്നെ പഴയ മുൻസിപ്പൽ സ്റ്റാൻഡിലെ രാധാകൃഷ്ണ, എല്ലാം സൂപ്പറാ!👍

    എങ്കിലും ത്രിവേണിയിലെ മസാല ദോശയുടെ രുചിയും മണവും വേറിട്ട് നിൽക്കുന്നു! ഇപ്പോഴും എനിക്ക് മറക്കാൻ കഴിയില്ല. അവിടത്തെ മസാല ദോശ ചെറുതും ആയിരുന്നു. അതുകൊണ്ടു ഇടക്ക് ഞാൻ ഒരു ദിവസം ലഞ്ച് സ്കിപ് ചെയ്തു (സ്‌കൂളിൽ പോകുമ്പോൾ ദിവസേന ലഞ്ച് മണി കിട്ടുക അഞ്ചു രൂപ ആയിരുന്നു. അതിൽ 50 പൈസ ബസ് ചാർജ് ആയി പോകും, വടക്കാഞ്ചേരി ടു തൃശ്ശൂർ ആൻഡ് ബാക് ടു വടക്കാഞ്ചേരി, എസ് റ്റി ടിക്കറ്റ് ഫോർ സ്റ്റുഡന്റസ്! ബാക്കി നാലര രൂപക്ക് മസാല ദോശ ആൻഡ് കാപ്പി!) പിറ്റേ ദിവസം രണ്ടെണ്ണം കഴിക്കുമായിരുന്നു. അത്രയ്ക്ക് കൊതിയായിരുന്നു അവിടത്തെ മസാല ദോശയോട്!

    ഇനിയും എക്‌സ്‌പ്ലോർ ചെയ്യാനുണ്ട്, ധാരാളം പുതിയ ഹോട്ടലുകൾ വന്നുകൊണ്ടേയിരിക്കുന്നു!

    ഹോട്ടൽ മഹേശ്വരി ☝️

    തൃശ്ശൂർ ഡിസ്‌ട്രിക്ടിലെ മിക്ക നല്ല ഹോട്ടലിലെയും മസാല ദോശകളുടെ ഒരു താരതമ്യ പഠന റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. അത് പിന്നെ ഒരു ലിവിങ് റിപ്പോർട്ട് ആയിരിക്കുമല്ലോ കാരണം പീരിയോഡിക്കലി ക്വാളിറ്റി മാറാലൊ! ഒരു പെരിയോഡിക്കൽ ചെക്ക് ആവശ്യമായി വരും! ഹോട്ടലുകാരുമായി കൊളാബോറേറ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കണം! റാങ്ക്/റേറ്റിംഗ് കൊടുക്കുന്ന, എ ടേസ്റ്റ് ചെക്കർ കം ഇവാലുവേറ്റർ, എക്സ്ക്ലൂസീവിലി ഫോർ മസാല ദോശ! ഈ പ്രൊപ്പോസൽ ഐഡിയ എപ്പടി?!😄

    btw. ഈ പോസ്റ്റ് പുതിയതൊന്നും അല്ല, ഉദാഹരണം, ഫുഡ് ക്രിട്ടിക് ഇൻ Ratatouille മൂവി! 🐁👩‍🍳👌

    മസാല ദോശ മാറി മാറി തിന്നു ഞാൻ നിർവൃതി അടയും! 😋🥰
    ഈശ്വരാ, കാത്തോളണേ..🙏🏻

  • Cucumber Peanut Salad


    Ingredients:
    3 medium cucumbers, partially peeled
    2 green chillies stemmed and fine minced
    1/2 cup / 70 g peanuts (without skin), toasted (You can get ready made pack, but would recommend to toast it again to keep it extra crispy, keep stirring, careful not to burn it)
    1/3 cup / 45 g dried large-flake coconut, toasted (Do not over toast, Notice the right colour change)
    2 tablespoons fresh lemon juice
    1 teaspoon sugar
    1 tablespoon sunflower oil
    1/2 teaspoon black mustard seeds
    1/4 teaspoon cumin (jeera) seeds
    fine grain salt to taste
    a handful coriander (leaves only), fine chopped

    Preparation:
    You can prepare all the components ahead of time, but don’t toss the salad until just before serving. If you do the peanuts will lose their crunch because the cucumbers give off a good amount of water.
    Halve the cucumbers lengthwise, scrape out the seeds and chop into small pieces (diced).
    When Sunflower oil is hot, stir in the mustard seeds. They are going to sputter and spit a bit, and when this starts to happen, add the cumin for 15-30 seconds, (else it will get burnt!). Cover with a lid if needed. Remove from heat, stir in the salt, and immediately stir this into the salad.

    Turn out onto a patter topped with the coriander leaves.

    Just before you’re ready to serve, transfer to a mixing bowl and toss gently with chillies, peanuts, coconut, lemon juice, and sugar.

    Serves 6-10

    You must try this Recipe. Include salads in your daily meals, be healthy!

    Adaptation Courtesy: Sanjeev Kapoor’s book named “How to Cook Indian” 

  • New Pope – Leo 14th 🙏

    ലിയോ പതിനാലാമൻ! ഇരുന്നൂറ്റി അറുപത്തി ഏഴാമത്തെ (267) പുതിയ മാർപ്പാപ്പ!

    പണ്ട്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (അമേരിക്ക)

    A tribute to our new Pope of the world, thru this picture gallery.

    Courtesy: Shekinah channel

    Courtesy: News 24

    Cardinal Robert Francis Prevost has been unveiled as new Pope Leo XIV ⛪

  • Mumbai Monsoon coming soon

    This image is generated by ai (Artificial Intelligence) on my prompt!

    Mostly enjoyable but a couple of days in a year could be very harsh!

    Water logging on railway tracks during heavy rain especially when there is high tide, railway tracks will be under water, no running trains, no electricity for many hours!😟

    All the hell breaks out when the office time gets over! Crowd heaps in at railway stations, everything edible gets over in a split of a second, after sometime, even nearby hotel rooms get over booked!

    A couple of times in my 8 years at Mumbai erstwhile Bombay, when I was working for IDBI, IDBI Tower, Cuffe Parade as Manager IT, I had to walk on the railway tracks during these heavy rain, kilometres together to reach home at Malad (W), at dark hours, taking huge risk of falling into waterfilled potholes!😒

    But then you will realize that you are not alone! but accompanied by thousands mostly in a row on the railway track, one just relaying on the other at the front, like ants going in a row, like a slow moving queue…Its likely to shift the path a little and continue walking, even when the one at the front just vanishes in a pothole! That’s Mumbai!

    On one occasion I had to stay at my colleague friend’s place at Malad (E) as his quarters was near by the station compared to mine, since there was no bus service from Malad railway station to Jankalyan Nagar where I was given the quarters by IDBI. Since there was no mobile or at least not common then (1991-1998 was my era at IDBI) could not even easily communicate to my wife at home. unless from an open STD booth (extinct now!)

    But most of the time very cooperative and helping crowd indeed! especially like in certain circumstances…when a pickpocket gets caught and gets tied up on a pole, each and everyone going by side, may slap him! because most of those might have got robbed by those sometimes in the past and they could not do anything… that’s Mumbaikars.😀

    In fact, such behaviour of the crowd, though helpless in stopping pickpocketing but helps women walk freely alone at any odd hours, anywhere, especially in trains and platforms and connecting buses! Such is the nature of crowd in that cosmopolitan amazing wonder city!

    आमची मुंबई ! (Amchi Mumbai !)

    Not sure if I can survive those crowds now at local trains, which I could easily jump into the same train (In the morning always by 8.08 Malad local), same compartment, same row of seats, where my unknown friends will be reserving a seat for me as I join them to play cards, when from the next compartment one could listen to the bhajans sung by those bhajan gangs in full throat, throughout until Church Gate!

    About my work place, IDBI, I will share something from my memories later..

  • Indian Oats UPMA (IOU) – ഇന്ത്യൻ ഓട്സ് ഉപ്പുമാവ് (ഐ ഓ യു)

    Here is one classic, traditional dish!

    This dish was prepared for Yummy Aid Contest 2008 at Office, a charity program conducted every year since. This was only a start. Later it was conducted in a more professional manner by setting stalls etc.

    Got much appreciation then. You may please try and let me know in the comments section

    World’s Healthiest Breakfast in Traditional Kerala Style!

    A mouth-watering dish, indeed! 🙂

    Ingredients needed:

    Two and half cups white oats

    A tablespoon each of urad (whole) and chana dal

    A teaspoon of mustard seeds

    Two small onions finely chopped

    One tomato chopped

    A small piece of ginger, grated

    Two green chillies chopped

    Three and half cups water

    Salt to taste

    Three tablespoons of sunflower oil

    Cashew nuts, Resins and Curry leaves to garnish

    Preparation Method:

    Pour the oil in a kadai and heat it. Add mustard seeds. When they begin to crackle add both dal and fry. Then add the onions and fry till they are translucent. Add curry leaves.

    Add the tomato, ginger and chilies and fry until the raw smell of ginger goes. Add the water and salt and let it come to a boil

    Now lower the heat and gradually add the oats and keep stirring until it comes to a porridge consistency. If you cook further you would end up with a very dry upma which will stick to your throat and will be a terrible experience. Too much watery is also not good. Switch off the stove and let the upma cool down a bit. It will thicken on its own. Garnish with Cashew Nuts, Resins and curry leaves fried in Pure Ghee!

    Eat it with pickle and curd. This upma is ideal for those who hate oats porridge particularly kids. :)

    Note:

    If you want it to more nutritive, you can add vegetables like carrots and cabbage. In that case after adding the onions, ginger and tomatoes add the vegetables and stir fry them until the vegetables become soft and then add the water and follow the above-mentioned preparation/procedure.

    Tail end (വാൽകഷ്ണം):

    At the Yummy Aid at Office, my team had won first prize for 4 consecutive years! Those themes were super as I remember, Backyard Kitchen, Know your roots etc. Once, with all kinds of dishes only from Plantain tree, stem, flower…. It was the coolest! If it was today, I would have named the stall as ‘വാഴ’ (Banana Tree) 🤣

    Those big trophies we bagged now must be lying on some account manager’s desk or drawer for various reasons!😒

    Fivestar Chefs were invited by the company to evaluate and find the winner! Serious event it was! Later due to competition between accounts, some of the account managers were distributing money to its own team to buy from their own stalls to bag the most popular stall award! However, Good amount was collected for the charity!

    Later to give others a chance too😂, I stepped out by distributing മോരും വെള്ളം (butter milk) free to all in that year of my exit from the event!

    The end (ശുഭം):

    As I had mentioned in the beginning, this was just a start of Yummy Aid and there were no professional judges to evaluate the dishes then. When introduced my dish, Upma, to one of the local judges from the office, (guess she was from visa processing division) she simply refused to taste it by saying “I don’t like Upma from my childhood!” It was so inappropriate to get such a remark, that too from the judge, even if she hates upma from childhood! Although it was so discouraging to the team, my dish got finished first as I remember, collecting a fair amount of money by charging 10 or something for a couple of scoops!

  • P-Chetan from memories – A Tribute

    P-Chetan (പിയുച്ചേട്ടൻ, പീച്ചേട്ടൻ), I am proud that I am YOUR brother!

    Pius Tharayil, my mother’s elder sister’s son, were at Mission Quarters, Thrissur.

    We were very, very close. Lot of time in my childhood I had spent at his house. For his parents too, I was his real younger brother, integral part of that family along with other 3 elder brothers of his.

    He was exceptional in everything he did.

    –              He was a genius in Computer programming. Initially solely wrote Corporate Banking software for CSB Bank, Head office, Thrissur which was in use for several years.

    –              A good teacher of Computer programming. Trained many including his colleagues at CSB EDP department. Each of them remembers him on his knowledge and teaching skills. For me I was already into Job so seldom had got chance to attend his classes which was set at first floor of his house, with board, desks and chairs. It was like a tutorial.

    –              Developed a number of general-purpose applications like file encryption etc. and several games, all by himself. His eldest brother was in the USA (who was into computer field itself) had gifted him with several computers over the time, starting with a Casio PB-100.

    –              P-Chetan had studied at NIIT, Mumbai and had won 1st Rank in COBOL. There was only 2 NIITs in India then, one was at Delhi and the other was at Bombay. In fact, I too had bagged 1st Rank later (1982-83) from the same place, for BASIC, as inspired by him.

    –              Passed BSc Degree by writing all papers of 3 years together (even after Hindi text was changed and came to know only few days before the exams). In fact, he wrote those exams when I was doing my final BSc, (note that I am 3 years younger to him). Later he took MCA too. I was staying with him for combined study to help him. While he was rigorously studying my notes at night though out, I was not that determined in studies though I could grab the subject faster! I remember him crying like a baby after Chemistry exam, as he could not write all the answers since he lacked writing practice for years together. In fact, he could narrate the entire Chemistry notebook by heart, remembered even the page numbers!

    –              Exceptional in Tennis (Thrissur District Champion from Banerjee club)  

    –              Excellent Shuttle badminton Champion

    –              Record holder in weightlifting feather class (University of Calicut). Practiced at gymnasium mashu’s place just opposite to his house.

    –              Was in St. Thomas college football team as a famous forward & goal striker (We used to play തുണിപ്പന്ത് (thuni panthu, a strong ball made up by closely tying strips of cloths over and over in many layers) at the rough paddy fields at Mission Quarters beside current Ekkandawariier Road.

    –              Intellectual, as he had put record fastest in solving Rubik’s Cube then! I remember accompanying him to the Manorama Office at Ekkandawariier Road, Thrissur. for the live demo. It had come in the news papers. Don’t remember if I was in that photo!

    – ⁠          Good painter

    – ⁠          Composed music and sang too on occassions

    Guess I left few more points!

    He was so determined if he decides to do anything!

    His birthday was on Apr 30th!
    Last month 30th was his 10th celestial birthday, on which I shared this to my friends and relatives thru WhatsApp.

    Those days won’t come back! But almost every day I remembers, still

    R.I.P. 🙏🏻

  • പാലായിലെ കല്യാണം -Pinto 3:5

    അവറാൻറെ മോൾടെ കല്യാണം, അങ്ങ് പാലാ അടുത്താ!

    എൺപതുകളുടെ അവസാനത്തിൽ ഞാൻ ഉജ്ജയിനിൽ ജോലി ചെയ്യുന്ന കാലത്തുള്ള സൗഹൃദമാണ് അവറാനുമായി !

    രാവിലെ ഏഴുമണിയാവാതെ തിരോന്ദ്രം ബസ്സ് സ്റ്റാൻഡിനു സമീപമുള്ള നിരവധിസ്റ്റാളുകളിലും കാപ്പിക്കടകളിലും ചൂടു ഇഡ്ഡലിയോ വടയോ ചട്നികൂട്ടി കഴിചൃകളയാം എന്നു വിചാരിച്ചാൽ അത് വെറും വ്യാമോഹം! ഏഴുമണിക്കേ കോഫി ഹൗസുവരെ തുറക്കു! തുറന്നിരിക്കുന്ന കടകളിൽ അപ്പം, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട!! 🤭🥴
    അത് ഒരു ബിസിനസ് ഓപ്പർറ്റ്യുണിറ്റി ആണ് കേട്ടോ!
    “ചൂടു ഇഡ്ഡലീയ്‌, ചൂടു വടൈ, ചൂടു അടിച്ചായയ്‌!”
    അന്യ സംസ്ഥാനക്കാരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു ചപ്പാത്തിയും , പൊറോട്ടയും ! അവരാണല്ലോ ഇപ്പൊ നാടിൻറെ ഐശ്വര്യം!

    പുറപ്പെടാൻ ലാസ്റ്റ് മിനിറ്റിൽ, എല്ലാവരെയും ഇറക്കി, പഞ്ചർ ഒട്ടിക്കാൻ സിഫ്റ്റായി പോയിവന്ന മ്മടെ കെ എസ് ആർ ടി സി, സിഫ്റ്റ് ഒരു മണിക്കൂർ വേസ്റ്റാക്കി!
    ഒരു പത്ത് മിനിറ്റ് മുന്പ് ഡ്രൈവർ ഒന്ന് നോക്കിയിരുന്നെന്കിൽ! ഇത്രനേരം അതിവിടെ സ്റ്റാൻഡിൽ കിടക്കുകയല്ലാരുന്നോ !

    ഫീഡ്ബാക്ക് പിന്നെ കൊടുത്തിട്ടുണ്ട് ഗണേഷ് കാണുമോ ആവോ. സംഗതികൾ നന്നായാൽ എല്ലാവര്ക്കും നല്ലത്.

    വഴിയിൽ തിരക്കുണ്ടായിരുന്നു ഏ സി ആയിരുന്നിട്ടും ഇരുന്നു മടുത്തു കൂടാതെ നല്ല തലവേദനയും. എങ്കിലും ബസ്സിലെ പഴയകാല പാട്ടുകൾ നൊസ്റ്റാൾജിക്, അടിപൊളി!

    ഒരു മണിക്കൂറിൽ പരം നേരം വൈകിയതിനാൽ എല്ലാം പെട്ടെന്നായിരുന്നു! കെട്ട് കഴിഞ്ഞിട്ട് മണിക്കൂർ കഴിഞ്ഞു കാണണം. നേരെ, ഹാളിലേക്ക് ചെന്ന പാടെ, സ്റ്റേജിൽ സൊറ പറഞ്ഞിരുന്ന പുതുമോടികളുടെ ഫോട്ടൊ എടുത്തു! പിന്നിലെ ബാനറിൽ ഡബിൾ എ (AA) കണ്ടപ്പോൾ തീരുമാനിച്ചു, മ്മടെ അവറാന്റെ ക്ടാങ്ങള് തന്നെ! മോളോട് അപ്പനെ തിരക്കി, “ഇവിടെ ഇണ്ടായിരുന്നല്ലോ” എന്ന് മറുപടി ! പിന്നെ ആളെ തപ്പിയെടുത്തു, ഒരു കെട്ടിപ്പിടുത്തം! ഉടനെ അവറാൻ എന്നെ സ്റ്റേജിൽ കൊണ്ടോയി അവരുടെ ഒപ്പം നിർത്തി ഫോട്ടോ ചറു പറാ കാച്ചി! എന്നെ കണ്ട വെപ്രാളത്തിലാണെന്നു തോന്നുന്നു, “പോവ്വായോ” എന്നു, “ആ, ഭക്ഷണം കഴിച്ചിട്ടെന്ന്” ഞാൻ!!

    ഉടനെ കൈ കഴുകി, സപ്ലയർ ഒരു സീറ്റിൽ ഇരുത്തി! കോഴി മീൻ പോർക്ക് പിന്നെ ബീഫ് കറി! അപ്പം ബ്രഡ് ചോറിനു ബാക്കി കൂട്ടാനുകളും! എല്ലാംനന്നായിരുന്നു, പക്ഷെ വിശാലമായി ഇരുന്നു കഴിക്കാൻ സമയമില്ലല്ലോ! കുറച്ചു കഴിച്ചു എഴുന്നേറ്റു, കൈ കഴുകി വന്നു ഒരു പുഡ്ഡിംഗ് പൂശി !

    യാത്ര പറഞ്ഞു എന്റെ ഗ്രാൻഡ് സൺ ഇക്കുവിന്റെ ബാപ്റ്റിസം ക്ഷണിച്ചു വേഗം നടന്നു! പള്ളി ഒന്ന് കണ്ണോടിച്ചു കണ്ടു! എതിരെ വന്ന രാജേഷേട്ടന്റെ ആട്ടോയിൽ കേറി “വേഗം വിട്ടോ പാലാ ട്രാൻസ്പോർട്ട് സ്റ്റാന്റില്ക്ക്” എന്നു ഞാൻ! അടുത്ത 25 മിനിറ്റിൽ ഒരു ഫാസ്റ്റ് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു!

    ആ ഹൃസ്വ യാത്രയിലാണ് ഞാൻ എന്റെ പാലായെ ശ്രദ്ധിച്ചത്!

    റബ്ബറ് കൂടാതെ ഫ്രഷ് ഫിഷ്, ഇറച്ചി, പച്ചക്കറി കടകൾ, പഴയ ബാർബർ ഷാപ്പ്, കള്ള് ഷാപ്പ്, മോഡേൺ കടകള് സൂപ്പർ മാർക്കറ്റുകൾ… എല്ലാം കൊണ്ടും സമ്രദ്ധി! ഇതിനിടക്ക് രാജേഷേട്ടൻ ഒരു പച്ചക്കറി കൃഷിയുടെ ക്ലാസ് എടുത്തു കഴിഞ്ഞിരുന്നു ! ചാക്കിൽ എങ്ങിനെ തൃശ്ശൂർക്കാരുടെ കൊള്ളി (പാലാക്കാരുടെ കപ്പ), ഇഞ്ചി, പിന്നെ ചേന മുതലായവ നടാമെന്ന്! പിന്നെ മൂപ്പരുടെ കുറേ പുരാണവും! ഞാൻ പ്രോൽസാഹിപ്പിച്ചു കൊണ്ടേ ഇരുന്നു!

    എന്റെ ഉത്സാഹം കണ്ടിട്ടു എന്നെ കൊണ്ട് 2 കിലോ കപ്പ വാങ്ങിപ്പിച്ചു! ഏക് ദം ഫ്രഷ് ! സ്റ്റാൻഡിൽ എത്തിയപ്പോ ഫോൺ നമ്പർ തന്നു അടുത്ത തവണ വരുമ്പോൾ ഒരു ഓർഗാനിക് കൃഷി ടൂർ തരാമെന്നു! യാത്രക്ക് രൂപ 350 കൊടുത്തു ടാ റ്റാ പറഞ്ഞു പിരിഞ്ഞു 🙏🏻

    എനിക്കിഷ്ടായി പാലാ ! ഞാൻ ഇനിയും വരും ഐ ലവ് യു പാലാ ! ❤

    ബസ്സ്റ്റാൻഡിൽ ഇൻഫർമേഷൻ കൗണ്ടറിൽ ചോദിച്ചു, “പുനലൂർ ഡിപ്പോയിൽ നിന്നുള്ള വണ്ടി?” ഇപ്പൊ വരും എന്ന് മറുപടി. അടുത്ത് തന്നെ കസേരയിൽ ഇരുന്നു. വിചാരിച്ച ഫാസ്റ്റ് തന്നെ കിട്ടി! തിരക്കില്ല! കേറി, ടിക്കറ്റ് എടുത്തു. കുറച്ചു കഴിഞ്ഞു ഇതെഴുതി!  ഓടുന്ന ബസ്സിൽ ഇരുന്നു ഫോണിൽ ടൈപ്പ് ചെയ്യുക ശ്രമകരമാണ്. കുറെ സമയം പോയത് അറിഞ്ഞില്ല!

    ഏകദേശം 8 മണിക്ക് വീട്ടിലെത്തി!

    സ്പെഷൽ പാലാ കപ്പ (കൊള്ളി) വിത് പച്ചമുളക് ഉള്ളി ചമ്മന്തി ആൻഡ് അടിച്ചായ!

    അന്നത്തേക്കു ശുഭം 🙏🏻

  • My ancestral story (Medical shops)

    My grandfather and later my father also separately were running medical shops. In fact, Grand father’s shop was right in front of the Government General hospital, the first of its kind in Wadakkanchery/Ottupara and around area, which is 16 km from Thrissur town. Then the shop also had to have a dispensary room attached because the qualified pharmacist (Grandpa himself) were to mix some medicines in required quantities and combinations to make the prescribed medicine as off the shelf ones were not available on many medicines then, unlike now almost all medicines are supplied by companies thru distributors.
    Then the relationship with doctors at the hospital was very cordial by the medical distributors and shop owners as well. Medical representatives were giving small gifts like a desktop company calendar (paper only, with advertisements of their flagship products they distribute) on some occasions. The intention was to make the doctors remember the medicines, those they have stocked in the near by shops to boost business. I remember on every Christmas, my Grandpa too used to distribute cakes along with a wall calendar (earlier even without the photo of his shop!) to each doctors at the hospital. Later the competition increased, naturally with some of the doctors as well as distributing company’s greed! Those gifts were of small costs, grown to like house hold items like fridge, AC, cooler, washing machine, etc to influence doctors who prescribed additional medicines too like a general health tonic even if the patient consulted them for mere common cold! 🤷‍♂

    Medical shops got doubled/tripled and the competition as well! Hence some doctors started recommending a particular shop to their patients to buy! Reason is obvious! While My grandfather continued to stay traditional, while medical representatives started tie up with doctors and medical shops with vested interests lead doctors demanding tour packages earlier and then later into direct cash from the medical companies thru the medical representatives. Shops started piling up fast moving general medicines like tonics and both doctors and medical representatives started keeping account of their prescribed medicines and exchange money accordingly between them! Of course unethical practices like low quality medicines, unwanted prescriptions etc got introduced! My grandfather never entertained ghost medicines and used to shout away the medical representatives who tried to sell those ghost medicines with huge discounts like order 12 and keep 3 additional free or give money only if the medicines gets sold off! Of course sales at my grandfather’s shop might have affected adversely but the location of his shop, right in front of the hospital main gate was a huge advantage! although my father’s shop were facing challenges but managed somehow due to the relationship they developed with customers. My grandfather was better in doing business than my father! After the demise of my grandfather the shop was run by my father’s younger brother who was helping grandfather at the shop but in few months sold off the shop. Before my father’s death itself his shop was closed. Probably Grandfather was the piller giving confidence to my father in his business. Before that too he had tried to run a bakery at the very same place but not very successful though except during Christmas season! I was the only one were not destined to be at the shop and come out of our traditional business, though I vividly remember on helping at both shops after school or especially during my school vacations! In that era, they used to remember the stock and location of the medicines at the shelves by heart! Now everything is on computers which is easy for anyone to run a shop by just having a pharmacy license for one! 🥴

    Thank you for triggering the good old memories 🙏🏻

    Btw. My grandfather’s was Central Medical Stores at Ottupara, and my ancestral home was right behind, adjacent to the shop, the entry to house was mostly thru the shop though there was a side entrance! Admire my grandfather who hardly had a good sleep at nights as people come to the closed shop to bang on the grill to get medicines even at midnights, apart from acute medical cases at the hospital like accidents, suicide attempts etc. at times some patients ask for some small general medicines like Vicks in the middle of night which made him angry though he supplied it after coming out of bed. Grandpa was knowledgeable almost like a doctor and patients at times comes to him without seeing a doctor for the mixer he makes at the dispensary! Waterberry’s compound like some medicines had good alcohol content was favourite for some especially during prohibition! 😊 അന്തോണ്യേട്ടാ (Anthony cheta!), I do remember those request calls him to get the “medicines“, and to the known he entertained their demand but unknown guys, he used shew them away!
    My father’s shop was Baby Medicals at Wadakkanchery erstwhile Baby & Babu Medicals, later Play light Bakery..

    ഇതോർമ്മ കാണും! അപ്പാപ്പൻ കാലങ്ങളായി എല്ലാവര്ക്കും കൃത്യതയോടെ അയച്ചുകൊണ്ടിരുന്ന ക്രിസ്മസ് ഗ്രീറ്റിംഗ്‌സ് കാർഡ്!
    Note his Ambassador car!🚗
    Definitely he was so proud of his shop which was built solely by his own efforts! 🙏

    Memories starting to flow in…

    Guess its time to write about these too apart from an autobiography on my 40+ years of IT career, which faced ups and downfalls as well like Bhopal tragedy, Indira Gandhi assassination time etc, Bombay, Bhopal, Ujjain, Mumbai, Coimbatore, USA, Thiruvananthapuram, Thrissur…continue to live through; Not out, yet!!
    Thank God for all his interventions when needed 🙏🏻

  • AInickal

    Started blogging from today onwards as requested by my daughters.

    My intention thru this blog, is to share my life experiences with you!

    I also provide information services on various categories like Information Technology (I have 40+ years of experience in IT industry) and serve you thru a kampany named “Favor” to provide services on land/plot/villa/house/vehicles or any other items, both buy and sell and also rent, to the utmost satisfaction of customers/stakeholders of Favor.

    Kindly support by availing services , spreading the word among friends and families and also by endorsing the your experience with Favor as comments. Even negative comments are welcome so that Favor can improve its services over the time.