

ഒരു പാർട്ടിയിലും ഇല്ലെങ്കിലും ഞാനെന്നും ഒരു ഇടതു അനുഭാവിയായിരുന്നു, ഇന്നും ആണ്! സഹയാത്രികൻ എന്ന് പറയാൻ വയ്യ!
അതുകൊണ്ടു മാത്രമായിരുന്നോ ഈ ഒരു അടുപ്പം എന്ന് ചോദിച്ചാൽ… അല്ല എന്ന് പറയേണ്ടി വരും!
ഏത് വിളിക്കും, യെസ്, വി ആർ വിത് യു എന്ന് കണ്ണും പൂട്ടി പറയാൻ, ഈ ഒരു നേതാവിനോടല്ലേ സാധിക്കു?!
അതാണ് വി.യെസ് (V. S. urf We Yes!) ഞങ്ങൾ കൂടെയുണ്ട്!
ഇത്രക്ക് നിശ്ചയദാര്‍ഡ്യമുള്ള, അഴിമതി ഒട്ടും തീണ്ടാത്ത, ആർക്കുമുന്നിലും തല കുനിക്കാത്ത, നീതിക്ക് വേണ്ടി മാത്രം നിലകൊണ്ട, പാവങ്ങളുടെ കൂട്ടായ വേറെ ഒരു നേതാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഇല്ല!😒
അതുകൂടാതെ മൂപ്പരുടെ ചില കാര്യങ്ങളൊക്കെ, എൻ്റെ അപ്പാപ്പനെ ഓർമ്മിപ്പിക്കുംവിധമാണ്! തേച്ചുമിനുക്കിയ ആ വെള്ള ജുബ്ബ, കറുത്ത കണ്ണട, ആത്മവിശ്വാസം കൊണ്ടുള്ള, ആ ഗാഭീര്യം നിറഞ്ഞ മുഖഭാവം, ചില പെരുമാറ്റരീതികൾ എല്ലാം വളരെ അധികം സാമ്യമുള്ളതാണ്!
പോരാത്തേന്, എൻ്റെ അടുത്ത ഒരു സുഹൃത്തിൻ്റെ വളരെ അടുപ്പമുള്ള ആളും!
മൂപ്പര് മുഖ്യനായിരുന്നപ്പോൾ, ആ സുഹൃത്തിനെ തൻ്റെ ഐ. റ്റി. അഡ്വൈസർ (ഉപദേഷ്ടാവ്) ആക്കിയിരുന്നു. ആ സുഹൃത്ത് ആ മേഖലയിൽ വളരെ കഴിവുള്ളവനും ആ സ്ഥാനത്തിനു തികച്ചും അർഹനുമായിരുന്നു എന്ന് തന്നെയല്ല അയാൾക്ക് ഐ. റ്റി.യിൽ പല സംഭാവനകൾ നൽകാനും കഴിഞ്ഞു എന്നുള്ളത് വാസ്തവം!
എന്തായാലും, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് നെ കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയേണ്ടതില്ല! എല്ലാം എല്ലാവർക്കും അറിവുള്ളതാണല്ലൊ! സ്വാതന്ത്ര്യ സമര പോരാളി, ഔപചാരിക വിദ്യാഭ്യാസമില്ലാത്ത, സത്യസന്ധതയും, ആത്മാർത്ഥതയും, പരിചയ സമ്പത്തുകൊണ്ടും, പോരാഞ്ഞു, പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ അധികാരികളിൽ നിന്നും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയും, പടി പടിയായി ഉയർന്നു വന്നൊരു നേതാവ്!
ഇനി നമ്മുടെ കൂടെ വി എസ് ഇല്ല! ഒരു നോക്ക് നേരിട്ട് കാണാൻ തോന്നി, ഇനി കാണാൻ സാധിക്കില്ലല്ലോ!
ഞാനെടുത്ത പടങ്ങളിലൂടെ, അതാണ് നിങ്ങളെയും ഇവിടെ കാണിക്കാൻ ശ്രമിക്കുന്നത്.
വിഎസിന് എൻ്റെ വക എളിയ ഒരു ആദരാഞ്ജലി! 🙏

കാലത്തു ഒൻപതു മണിക്ക് തന്നെ വളരെ നീണ്ട ക്യു!



കുറെ നേരം നിന്നു ! “ആദ്യം നേതാക്കന്മാരുടെ ഊഴമായതു കൊണ്ടാണ് ഇത്ര താമസം” എന്ന് ഒരു പോലീസ്‌കാരൻ പറഞ്ഞു! എത്ര പോലീസ്‌കാരാ! 😯എന്തിനാണിത്രയും?! അത് പോട്ടെ..

പിന്നെ കുറച്ചുംകൂടി കഴിഞ്ഞപ്പോൾ ആളുകൾ മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങി! ഹാവൂ!


അതാ വീയെസ്സിനെ കൊണ്ട് പോകാനുള്ള അലങ്കരിച്ച ബസ്!

സെക്രെട്ടറിയറ്റിലെ ഡർബാർ ഹാളിലാണ് വിഎസ്സിനെ കിടത്തിയിരിക്കുന്നത്.എന്നാണ് അറിഞ്ഞത്. അവിടേക്കു എത്താറായി!



പ്രസ്സും, മന്ത്രിമാരും, പ്രമുഖരും, പാർട്ടി പ്രധാന അണികളും! എല്ലാരും ക്യവിനു പുറത്ത് ! കൂടെ ക്യുവിൽ എൻ്റെ ഒപ്പം, സാധാരണക്കാരും സ്ത്രീകളും (ചിലർ കുഞ്ഞുങ്ങളെയും കൊണ്ടാണ് വന്നിരിക്കുന്നത്) പാവപ്പെട്ടവരും ഒക്കെ ഉണ്ട്.🚶🧍♂️🚶♂️🚶♀️



അങ്ങിനെ ഹാളിൽ പ്രവേശിക്കാറായി.🚶♀️

അവസാനം കേറി പറ്റി.




💪
അല്പം അകലെ നിന്നാണെങ്കിലും കണ്ടു, ആ മുഖം! കുറച്ചു ദിവസം വെന്റിലേറ്ററിൽ ആയിരുന്നിട്ടു പോലും ആ മുഖത്തിനു അതേ ഗൗരവം, അതേ ഗാഭീര്യം! 🧐
തീയിൽ കുരുത്തതല്ലേ? പിന്നെ എങ്ങിനെ വാടാനാ?! 👌

പിന്നെ, വേഗം തന്നെ, ഹാളിനു പുറത്തേക്ക്!


ഇനി കുറച്ചു വഴിയോര കാഴ്ചകൾ




അറ്റമില്ലാത്ത ക്യു തുടരുന്നു!





ജനസമ്മിതി ഏറെയുള്ള, രണ്ടു വിഭിന്ന രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ, നമുക്കെന്നും, ഓർക്കാൻ! 🙏🙏

വിപ്ലവസൂര്യന് വിട! 😭
വി എസ്, ജനഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മരിക്കുകയില്ല!
ആരും മറക്കുകയുമില്ല! അത് തീർച്ച! ✊❤️👍
പ്രണാമം 🙏
പിന്നീട്….


ഇരുപത്തിരണ്ടു മണിക്കൂറിലേറെ നീണ്ട വിലാപയാത്രക്ക് ശേഷം, അടുത്ത ദിവസം രാത്രി ഒന്പതുമണി, കഴിഞ്ഞ്;
വലിയ ചുടുകാട്, പുന്നപ്ര, ആലപ്പുഴ.




നൂറ്റിരണ്ടു വര്ഷങ്ങള്ക്കു ശേഷം, ഇനി അന്തിമ വിശ്രമം!

വാൽക്കഷ്ണം:

Leave a comment