AInickal

വി. അന്തോണീസിൻറെ ഊട്ടുതിരുനാൾ, തൃശ്ശൂർ 2025

തൃശ്ശൂര് വരുമ്പോൾ സേക്രഡ് ഹാർട്ട് ലാറ്റിൻ ചർച്ചിൽ ഇടക്കൊക്കെ പോകാറുണ്ട്, കുർബാന മുഴുവൻ കണ്ടില്ലെങ്കിലും അവിടെ പോകുന്നത് ഒരു ആശ്വാസമാണ്. എന്റെ പള്ളീലിട്ട പേര് ആൻ്റണി (അന്തോണി, എന്റെ അപ്പാപ്പന്റെ പേര്, കഴിഞ്ഞ മെയ് 31 നു എന്റെ ഗ്രാൻറ്സണ്ണിനും ആ പേരിട്ടു ! മൂന്നു തലമുറകൾ!) ആയതുകൊണ്ടാണെന്നറിയില്ല, വി. അന്തോണീസിൻറെ ആ പള്ളി എനിക്ക് പ്രിയപ്പെട്ടതാണ്.

യാദൃച്ഛികമായി ആണെങ്കിലും, ഇന്ന് അവിടത്തെ ഊട്ടുതിരുനാളിനു പങ്കെടുക്കാൻ കഴിഞ്ഞു.

ഇക്കണ്ട ജനങ്ങൾ മണിക്കൂറുകൾ ക്ഷമയോടെ ക്യുവിൽ നിൽക്കുന്നത് ഭക്ഷണം കഴിക്കാൻ മാത്രമല്ല എന്ന് വ്യക്തം. പുണ്യാളനിലുള്ള ആഴത്തിലുള്ള വിശ്വാസം! കഷ്ടപ്പാടുകൾ വരുമ്പോൾ മിക്കവരും ദൈവത്തെ വിളിക്കും എന്നതിൽ സംശയമില്ല. ഭക്തി, തന്നെ വന്നു പോകും. വേറെ മാർഗ്ഗം ഒന്നും ഇല്ലെങ്കിലും ഉണ്ടെങ്കിലും സർവേശ്വരൻ ഒരു ആശ്വാസം ആണ്! 🙏 തീർച്ചയായും, അതൊരു പേർസണൽ ചോയ്സ് തന്നെ.

ക്യുവിൽ ഞാനും നിന്നു . പൊരിവെയിലത്തു മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി! വല്ലാത്ത ഒരു പ്രത്യേക അനുഭൂതി! പറഞ്ഞറിയിക്കാൻ പറ്റുമോ എന്നറിയില്ല! കുറച്ചു പടങ്ങളിലൂടെ അതിനു ശ്രമിക്കാം. 🖼

സ്ത്രീകളാണ് കൂടുതൽ! അവരക്കു മൂന്ന് വരി, ആണുങ്ങൾക്ക് ഒരു വരി. കൂടുതൽ അരക്ഷിതാവസ്ഥ ഫീൽ ചെയ്യുന്നത് സ്ത്രീകളായിരിക്കും. 🤷‍♂️

തിരഞ്ഞു വളഞ്ഞു പോകുന്ന, അറ്റം കാണാത്ത വരികൾ!

അവസാനം ഡെസ്റ്റിനേഷൻ ദൂരെനിന്നു കണ്ടു.

വിളമ്പുകാർ അടുത്ത് അടുത്ത് വരുന്നു!

അവസാനം എനിക്കും കിട്ടി പുണ്യാളന്റെ ചോറ്!

സാമ്പാറ്, എരിശ്ശേരി, ഇഞ്ചൻപുളി, മാങ്ങാ അച്ചാർ പിന്നെ പപ്പടം ഒന്ന്! (ഞാനൊരു പപ്പടക്കൊതിയനാണ്, പ്രത്യേകിച്ചും സദ്യക്ക്) 😋

അധികം വേവാത്ത ചൂട് ചോറ് ! അതന്നെ നാട്ടിലെ കാര്യങ്ങൾ ഓർക്കാൻ, നൊസ്റ്റാൾജിക് ആവാൻ മതി!

കോരല്ലൂർ, ഓട്ടുപാറ യിൽ ആദ്യത്തെ വീട് മുതൽ പിന്നെ വടക്കാഞ്ചേരി വീട്ടിലേക്കു
മാറിയപ്പോഴും വീട്ടിൽ കൊല്ലത്തിലൊരിക്കൽ ഊട്ടു നടത്തുന്നത് അമ്മച്ചിയുടെ ഒരു പതിവാണ്, നേർച്ചയാണെന്നു തോന്നുന്നു. അന്ന്, ഒരു പാവപ്പെട്ട കുടുംബത്തിന് വീട്ടിൽ വിളിച്ചു പച്ചക്കറി സദ്യ കൊടുക്കും. അപ്പൻ അമ്മ പിന്നെ ഒരു ചെറിയ കുട്ടി! തിരുക്കുടുംബത്തിന്റെ ഓർമ്മയ്ക്ക്! പച്ചക്കറി സദ്യ അന്നും ഇന്നും എന്റെ ഒരു ബലഹീനതയാണ്.

ചോറ് ഇട്ടത് കുറച്ചു അധികം ആയിരുന്നെങ്കിലും പുണ്യാളന്റെ ചോറ് കളയാൻ പാടില്ലല്ലോ! പിന്നെ നല്ല ടേസ്റ്റും ഉണ്ടായിരുന്നു! പ്രത്യേകിച്ച് എനിക്ക് ! കമ്പ്ലീറ്റ് കഴിച്ചു അവസാനിപ്പിച്ചു! 😁

പിന്നെ തിരക്കിനിടയിലൂടെ പാത്രം കഴുകാനും കൂടി പോയി.

അതിനു ശേഷം പുറത്തേക്കുള്ള വഴി നോക്കി കൂട്ടത്തിനിടയിലൂടെ നടന്നു! 🚶

അതിനിടക്ക് ഒരു സെൽഫി! 🤳

പള്ളിയുടെ മുൻവശത്തു എത്തി! അവിടെയും പന്തൽ ഇട്ട കാരണം സ്ഥലം കറക്റ്റ് പിടികിട്ടുന്നില്ല, ⛪

നേർച്ചയിടുന്ന സ്ഥലം അലങ്കരിച്ചിട്ടുണ്ട്.🌹

അമ്മച്ചിക്കും കൂടി നേർച്ച പായസം വാങ്ങാൻ ആ കൗണ്ടറിലേക്ക്അ. അതിനും വേറെ വരി!

അതും കിട്ടി! ശബരിമല അരവണ സ്റ്റൈലിൽ പായ്ക്ക് ! ഒരു പക്ഷെ സെയിം വെണ്ടർ തന്നെ ആയിരിക്കും! ദൈവം ഒന്നല്ലേയുള്ളു പല വേഷങ്ങളിൽ വരുമെന്ന് മാത്രം!

പിന്നെ ഓട്ടോ വിളിച്ചു, കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക്🚗

അങ്ങിനെ, ഊട്ടു കഴിഞ്ഞു, വീട്ടിലെത്തി! ശുഭം 🙏

Comments

One response to “വി. അന്തോണീസിൻറെ ഊട്ടുതിരുനാൾ, തൃശ്ശൂർ 2025”

  1. scrumptiousb05c2ea1bb Avatar
    scrumptiousb05c2ea1bb

    👍

    Like

Leave a comment