AInickal

മണീസ്‌ കഫെ, പെരിങ്ങാവ്, തൃശ്ശൂർ

പണ്ട് സപ്ന തീയേറ്ററിന്റെ അടുത്ത്, തൃശ്ശൂര് റൗണ്ടിൽ തന്നെ ഉണ്ടായിരുന്ന ചെറിയ ഒരു ഹോട്ടൽ!

മോഡൽ സ്കൂളിൽ പഠിക്കണ കാലത്തു പാറമേക്കാവിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടൽ ത്രിവേണി ആയിരുന്നു എന്റെ ഫേവറേറ്റ് ! അവിടത്തെ മസാലദോശയുടെ മണം ഉള്ളംകൈയിൽ ഇന്നും ഉണ്ട് ! അത് പിന്നീട് കല്യാൺ എടുത്തു സ്വർണ്ണപ്പീടിക ആക്കിയപ്പോൾ തോന്നിയ ദേഷ്യം ഇപ്പോഴും ഉണ്ട് !

എന്റെ പേരിൽ ഉള്ളതായകരണമല്ലാട്ടാ, (വീട്ടിൽ എന്റെ വിളിപ്പേര്, മണി, സ്നേഹത്തോടെ മണിമോൻ!) മണീസിലും മസാല നല്ലതായിരുന്നു, വലുപ്പം കൂടുതലും! വല്ലപ്പോഴും അവിടെയും പോയിത്തുടങ്ങിയിരുന്നു! പിന്നെ പിന്നെ അക്ക്വയർഡ് ടേസ്റ്റ് ആയി! പിന്നീടെപ്പോഴോ ആ കടയും പൂട്ടിപ്പോയതറിഞ്ഞു ! ആലുക്കാസിനോടും തോന്നി ദേഷ്യം! മണീസ് മാത്രമല്ല സപ്നയും പൂട്ടിച്ചില്ലേ!

കഴിഞ്ഞ തവണ തൃശ്ശൂര് വന്നപ്പോൾ അറിഞ്ഞു, മണീസ് കഫെ ഉയർത്തെണീറ്റു എന്ന്! കിട്ടിയ താപ്പിന് ഇത്തവണ പോയി, പഴമയുടെ പ്രൗഡിയിലിതാ, മണീസ് കഫെ !!

ഗിരിജാ തീയേറ്ററിന് അടുത്താണ്. ചേറൂർ സൈഡ്. സ്ഥലം പെരിങ്ങാവ് എന്ന് പറയും.

ചെന്ന ഉടനെ മസാല തന്നെ ഓർഡർ ചെയ്‌തു.

ആ രുചിയും മണവും ആസ്വദിച്ചു കഴിച്ചു. ഒരു കാപ്പിയും. “സന്തോഷായീ ഗോപ്യേട്ടാ”! 🤓

മൂന്നു ദിവസം മുൻപ് കഴിച്ച മസാലയുടെ രുചിയോർത്തു മണീസിൽ ഇന്നും പോയി! സൺ‌ഡേ മുടക്കമാണെന്നറിഞ്ഞില്ല!

ഡെസ്പ് ആയി തിരിഞ്ഞു പോരുമ്പോൾ അതാ ഒരു മണീസ്! അപരന്റെ പേര് മണീസ് ഹോട്ടൽ!

കേറി കഴിച്ചു, മസാല കുഴപ്പമില്ല.

Pinto

Note: മണീസിലെ മസാല ദോശ 👆 ഇതിലും ഗംഭീരം ആണ്‌ട്ടാ. ആവേശം കാരണം ഫോട്ടോ എടുക്കാൻ മറന്നിരുന്നു. ഇനിയുംഎടുക്കാലോ!

അടുത്തകൊല്ലം തൃശ്ശൂർക്ക് വര്യല്ലേ! അപ്പൊ മണീസ് വീണ്ടും, വീണ്ടും, മുടക്കമില്ലാതെ!

കൂടാതെ വടക്കാഞ്ചേരി മദ്രാസ് ഹോട്ടൽ 👍, ഒല്ലൂര് ഹോട്ടൽ ശ്രീഭവൻ 👍, ഒല്ലൂര് അടുത്ത് തന്നെ ഉള്ള ഹോട്ടൽ മഹേശ്വരി 👍,തൃശ്ശൂർ റൗണ്ടിലെ ഭാരത്, പത്തൻസ് , ആമ്പക്കാടനടുത്തുള്ള ന്യൂ ഗോപി, പിന്നെ പഴയ മുൻസിപ്പൽ സ്റ്റാൻഡിലെ രാധാകൃഷ്ണ, എല്ലാം സൂപ്പറാ!👍

എങ്കിലും ത്രിവേണിയിലെ മസാല ദോശയുടെ രുചിയും മണവും വേറിട്ട് നിൽക്കുന്നു! ഇപ്പോഴും എനിക്ക് മറക്കാൻ കഴിയില്ല. അവിടത്തെ മസാല ദോശ ചെറുതും ആയിരുന്നു. അതുകൊണ്ടു ഇടക്ക് ഞാൻ ഒരു ദിവസം ലഞ്ച് സ്കിപ് ചെയ്തു (സ്‌കൂളിൽ പോകുമ്പോൾ ദിവസേന ലഞ്ച് മണി കിട്ടുക അഞ്ചു രൂപ ആയിരുന്നു. അതിൽ 50 പൈസ ബസ് ചാർജ് ആയി പോകും, വടക്കാഞ്ചേരി ടു തൃശ്ശൂർ ആൻഡ് ബാക് ടു വടക്കാഞ്ചേരി, എസ് റ്റി ടിക്കറ്റ് ഫോർ സ്റ്റുഡന്റസ്! ബാക്കി നാലര രൂപക്ക് മസാല ദോശ ആൻഡ് കാപ്പി!) പിറ്റേ ദിവസം രണ്ടെണ്ണം കഴിക്കുമായിരുന്നു. അത്രയ്ക്ക് കൊതിയായിരുന്നു അവിടത്തെ മസാല ദോശയോട്!

ഇനിയും എക്‌സ്‌പ്ലോർ ചെയ്യാനുണ്ട്, ധാരാളം പുതിയ ഹോട്ടലുകൾ വന്നുകൊണ്ടേയിരിക്കുന്നു!

ഹോട്ടൽ മഹേശ്വരി ☝️

തൃശ്ശൂർ ഡിസ്‌ട്രിക്ടിലെ മിക്ക നല്ല ഹോട്ടലിലെയും മസാല ദോശകളുടെ ഒരു താരതമ്യ പഠന റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. അത് പിന്നെ ഒരു ലിവിങ് റിപ്പോർട്ട് ആയിരിക്കുമല്ലോ കാരണം പീരിയോഡിക്കലി ക്വാളിറ്റി മാറാലൊ! ഒരു പെരിയോഡിക്കൽ ചെക്ക് ആവശ്യമായി വരും! ഹോട്ടലുകാരുമായി കൊളാബോറേറ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കണം! റാങ്ക്/റേറ്റിംഗ് കൊടുക്കുന്ന, എ ടേസ്റ്റ് ചെക്കർ കം ഇവാലുവേറ്റർ, എക്സ്ക്ലൂസീവിലി ഫോർ മസാല ദോശ! ഈ പ്രൊപ്പോസൽ ഐഡിയ എപ്പടി?!😄

btw. ഈ പോസ്റ്റ് പുതിയതൊന്നും അല്ല, ഉദാഹരണം, ഫുഡ് ക്രിട്ടിക് ഇൻ Ratatouille മൂവി! 🐁👩‍🍳👌

മസാല ദോശ മാറി മാറി തിന്നു ഞാൻ നിർവൃതി അടയും! 😋🥰
ഈശ്വരാ, കാത്തോളണേ..🙏🏻

Comments

One response to “മണീസ്‌ കഫെ, പെരിങ്ങാവ്, തൃശ്ശൂർ”

  1. Pinto Ainickal Avatar

    Here is a comment from one of my close friend:

    വടക്കാഞ്ചേരി പോകുമ്പോൾ എന്നും breakfast ഈ മണീസിൽ നിന്നാണ് കഴിയ്ക്കാറ്, കുറഞ്ഞത് മാസം രണ്ട് തവണ.

    രാവിലെ ചൂടുള്ള ഇടലി കിട്ടും. ഓനിയൻ ഊത്തപ്പം കിടിലനാണ്. പതിനൊന്ന് മണിയ്ക്ക് ശേഷം കിട്ടുന്ന തൈരുവട👍 ഉച്ചയ്ക്ക് കിട്ടുന്ന പൊറോട്ടയുടെ കൂടെയെള്ള കുറുമ.😋

    മണീസിലെ ഭക്ഷണത്തിനുവേണ്ടി തൃശൂർക്ക് കുടിയേറുന്നു?🤭

    And here is my response to him:

    നന്ദി 🙏🏻 ട്രൈ ചെയ്യാം, മസാല ആദ്യം കഴിച്ചിട്ട്!! 😝

    തിരുത്ത്ഃ മസാല ദോശക്ക് വേണ്ടി ത്രശ്ശൂർക്ക് കെട്ടിയെടുക്കുന്നു! 🤪

    Btw. തിരോന്ത്രത്തും രണ്ട് ഹോട്ടൽസിൽ മസാലദോശ നല്ലതാ, പക്ഷെ കൂടുതൽ ചോയ്സ് മ്മടെ ത്രശ്ശൂരന്നെ! പിന്നെ നോസ്റ്റാൾജിക്കും കൂടി ആണല്ലോ!! 😀

    Like

Leave a comment