Govt. Model Boys High School, Thrissur — the “Oxford of Thrissur” back then — ran under the iron fist of Headmaster “Laddu”, based on his overall shape. (Yes, the man’s nickname was a sweet, but his rules were anything but …!)
Only Balaji (my childhood friend) and I, from Wadakkanchery cracked the entrance exam. Balaji sailed through with flying colours, while I clung to the waiting list like a passenger on a crowded bus to Thrissur — eventually squeezed in! But later realized in the class that there were direct entries too, especially those little “over aged” back benchers! 😊
btw. Just two days before, happened to meet Joy Chandy and learnt that he too was there with us from Wadakkanchery, as daily commuters. 🚎
My “legendary” memories:
Drama disaster: Got thunderous applause for a tiny role in a play. Then came the annual drama offer — playing a blind kid. I panicked, thinking I had to act with eyes literally shut. Stage fright + closed eyes = guaranteed collision! 🎭
The shed attached to the classrooms, where drama also was staged.
Football fiasco: As goalkeeper, I perfected the art of diving… not to save goals, but to collect elbow scratches. The watching crowd cheered my acrobatics, not my saves, there were not many!⚽🥅
Cinema escape: Balaji dragged me to Ramavarma theatre (later Sapna, now vanished to a “thin” ground!). The movie? Ponnapuram Kota! While in the queue, just as ticket counter was near, I spotted a familiar Wadakkanchery face. My survival instincts kicked in — I bolted like Usain Bolt. Balaji followed me without knowing the reason; I maintained my reputation stay intact. Only from pre-degree, that too from second year only, I dared to go for movies from college, which continued throughout. 🎥🎞️
Theatre space is converted parking space by Joy and Jose Alukkas! 😒
Maths master “Goods”: Famous for walking with his umbrella in a particular swing of hands like a train coal engine. His equations were tough, but his locomotion was steady.🚂
Social studies “Mooken”: Constantly fiddled with his nose, and graded papers by weight, not by the content. A heavy answer sheet meant heavy marks!📚
Drawing Mashu: Had his favourite student, though I still sketched decently. Sadly, favouritism > talent. But I liked him like Ekalavya.🖼️
Recently met Kuriyappan Master who was our PT Mashu and when he asked me about few teachers by name, but I could not recollect them by their real names! 😒
Arts college, nearby. 🎨
School strikes: Though rarely, St. Thomas boys storms in declaring freedom to students from their prison class. Once, I saw a fight between factions during such a strike, where a compass became a weapon. Geometry turned violence! 💪
Daily commute: 25 paise ST ticket each way, crossing three railway gates, hopping Maya, Bharath, Karippal private buses. Balaji and I were like a sitcom duo — always returning from school together. 🚐
Lunch luxury: ₹5 allowance, after commuting charges, meant daily masala dosa + coffee at Hotel Thriveni nearby Paremekkavu Temple. Sometimes I skipped a day just to double-dose the next day. Small but crisp dosa, super masala with coconut chutney, and sambhar — pure heaven! 😋 Never tasted that delicacy ever since as I still feel it! 👅
Hotel Thriveni is now “Candere” by Kalyan group.😭
Those were truly the golden days, nostalgic indeed.🪙
It’s amazing how those little details, like the tasty masala dosa or those nicknames of teachers, first movie experience, can still bring a smile decades later.
I could see few notable unchanged ones, while many changed.
Back gate: 🚪
View through the back gate.
Effect of rains.
This big house was there opposite to the back gate! 🏘️
Front side, this building was there but not sure if there was a hotel, but remembering a stationary shop.🏪
The only Pen hospital, the same now too.
with consulting time:🩺
Sahithya Academy, nearby.📘
Back side of Academy. It seems to be a trick by Corporation to justify those places which are not maintained well.
Model Girl’s. the other side of the road, but this entrance is towards the famous Thrissur round. At times, we used to take the short cut through this gate to Vadakke Stand to catch buses to Wadakkanchery.🏫
Flower shops remain the same.🌻💐
Town hall road is now a shopping place for both textiles and gold.💰
But the school remains the same with all its magnificence. 🙏
Tail piece:
Just learnt that, the Government Model Higher Secondary School for Boys in Thrissur is the oldest government school in Kerala, established in 1836. Wow!
Childhood memories are dear especially here, for those who were in Model High School. ❤️
Comments would be encouraging for improvements in future posts. 🙏
എന്തായാലും തൃശൂർ, ഓണത്തിനൊരുങ്ങിക്കഴിഞ്ഞു! ഇന്ന് വൈകീട്ടാണെങ്കിലും, പൂര പറമ്പിൽ ഒന്ന് കറങ്ങാൻ പോയി! ഭാര്യ നിർബന്ധിച്ചപ്പോൾ ആണ് കൂടെ ഇറങ്ങിയത്! എന്തായാലും ഞാൻ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല! ഒരു ചെറു പൂരത്തിന്റെ വൈബ്!
ഇന്ന് ഇത് കാണാൻ പറ്റാതെ പോയവർക്കും കൂടി, ഞാൻ കണ്ട പൂരം കാണിക്കട്ടെ!
ഇതാ ആ കാണാകാഴ്ചകൾ!
നല്ല തിരക്കുണ്ടായിരുന്നു, എങ്ങിനെയോ റോഡ് മുറിച്ചു കടന്നു!
പിന്നെ കാണുന്നത് പൂക്കളുടെ ഒരു സാമ്രാജ്യം!
തോവാളം പൂക്കൾ മുഴുവൻ ഇങ്ങോട്ടു വന്നോ എന്ന് തോന്നിപ്പോയി!
ഇപ്പൊ, കേരളത്തിലും പൂക്കൾ കൃഷി തുടങ്ങിയിട്ടുണ്ടല്ലോ!
മുന്നോട്ടു കുറച്ചു നടന്നു! ആ വഴിയോര കാഴ്ചകൾ ഇങ്ങിനെ. 👇
റെഡിമേഡ് ഓണത്തപ്പന്മാർ തയ്യാറായി ഇരിക്കുന്നു, കൂടെ ക്യു ആർ കോഡും!
മൺപാത്രം, ചട്ടി ചിരാത് …
പിന്നെ പെരുന്നാൾക്കു കാണുന്ന പോലെ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ!
ഒരു സ്റ്റാളിന്റെ പേര് തന്നെ, “ദേ നോക്ക്യേ”, വള. മാല, കമ്മൽ … എല്ലാ ലൊട്ടു ലൊടുക്കും!
മുള. ചൂരൽ പൂകുട്ടകൾ!
വലിയ അട്ട്രാക്ഷൻ ആയ പൂക്കളം കാണാൻ ശരിക്കു പറ്റിയില്ല, ആളുകൾ ചുറ്റും കൂടി നിൽക്കുന്നു
സമകാലിക മലയാളം പത്രത്തിൽ പിന്നീട് ഈ വാർത്ത കണ്ടു;
“പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം; തൃശൂർ തെക്കേ ഗോപുരനടയിൽ വിരിഞ്ഞു 60 അടി വ്യാസത്തിൽ ഭീമൻ പൂക്കളം! 1500 കിലോ പൂക്കൾ, 150-ഓളം പ്രവർത്തകർ; സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ 18-ാം വർഷവും പ്രൗഢ ഗംഭീരമായ വരവേൽപ്പ്!”
അതിൽ ഞങ്ങളും കൂടി.
പൂരപ്പറമ്പ് നിറഞ്ഞു ആൾക്കാർ!
വില പേശാനോന്നും ഇല്ല, എല്ലാം ഫിക്സഡ് റേറ്റ്സ്!
കുറച്ചു പൂ വാങ്ങി, തിരിച്ചു പോന്നു!
അടുത്തായ കാരണം, നടന്നു വീട്ടിലെത്തി, പൂക്കളത്തിനു പകരം പൂക്കൾ ഉരുളിയിൽ നിരത്തി, സംതൃപ്‌തിയടഞ്ഞു!
ചാരിതാർഥ്യത്തോടെ… ശുഭം 🙏
Kindly comment. That way I can improve myself continuously.
പതിവുപോലെ ഇന്നും രാവിലെ പള്ളി കഴിഞ്ഞു ആമ്പക്കാടൻ കിണറിന്റെ അവിടേക്കു, അങ്ങാടിയിലൂടെ നടന്നു! ഹോട്ടൽ ന്യൂ ഗോപിയിൽ പോയി ഒരു ചായ കുടിക്കുന്നത് ഇപ്പൊ ഒരു പതിവായി. ഇന്ന് പ്രാതലിനു വീട്ടിൽ ഉപ്പുമാവ് ണ്ടെന്നു പറഞ്ഞ കാരണം വെറും ഒരു ചായയിൽ ഒതുക്കി! പാർസൽ വേണ്ടേ എന്ന് പരിചയമുള്ള വെയ്റ്റർ ചോദിച്ചപ്പോൾ, ങ്ങും ങ്ങും എന്ന് തലയാട്ടികൊണ്ട് പറഞ്ഞു! തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചു നോക്കീത്. ഫുട്ട്പാത്തിൽ നിറയെ പൂക്കൾ! മതിലിനപ്പുറത്തുള്ള മരത്തിൽ നിന്നും കൊഴിഞ്ഞു വീണു കിടക്കുന്നതാ! മുല്ലയല്ല, നന്ത്യാർവട്ടം ആണെന്നാണ് തോന്നുന്നത് !
ഓർമ്മകൾ ചിറകടിച്ചു അതിവേഗം പിന്നോട്ടു പാഞ്ഞു! ഓട്ടുപാറ അടുത്ത് കോരല്ലൂർ (കുമരനെല്ലൂർ)! അപ്പാപ്പൻ ഞങ്ങളെ തറവാട്ടിൽനിന്നും മാറ്റി താമസിച്ച വീട്! ഒരു ഓടിട്ട പെരയും പറമ്പും!പറമ്പിലെ തേക്കും തിരിയും ഒക്കെ നല്ല ഓർമ്മകൾ! കാലത്തു തന്നെ ഡാഡി മോട്ടറിട്ട് കൈക്കോട്ടുമായി പറമ്പിൽ ഇറങ്ങും, കടവാങ്ങിയ തെങ്ങിന്റെ ചുവട്ടിലേക്ക് ഉള്ള ചാലുകൾ തുറക്കാനും, തെങ്ങിന്റെ കടയ്ക്ക് ചുറ്റും വെള്ളം നിറയുമ്പോൾ മണ്ണിട്ട് ചാല് അടക്കാനും, വെള്ളം തിരിച്ചു വിടാനും! അത് കഴിഞ്ഞേ മെഡിക്കൽ ഷോപ്പ് തുറക്കാൻ പോകു! ഞാനും കൗതുകത്തോടെ ഇടക്കൊക്കെ കൂടെ ഇറങ്ങും, വെള്ളം തിരിക്കാൻ! വിഷയത്തിലേക്കു വരാം, വീടിന്റെ പടിയുടെ സൈഡിൽ ഒരു ചെറിയ മരം ഉണ്ടായിരുന്നു, അത് നിറച്ചും പൂക്കളും! ആ പൂക്കളും മുൻപ് കണ്ടത് പോലെ മുറ്റം നിറയെ വീണു കിടക്കുമായിരുന്നു! അത് ഇതിലും ഭംഗിയുണ്ടായിയുന്നു, ഓറഞ്ചു തണ്ടുള്ള വെളുത്ത പൂക്കളുള്ള, പാരിജാതം! നല്ല മണവും!
വീട്ടിലെ റെക്കോർഡ് പ്ലെയറിലെ യേശുദാസിന്റെ പാട്ട് അന്ന് കേട്ടിരുന്നെങ്കിലും, നൊസ്റ്റാൾജിയ ഇപ്പോഴാണ് തോന്നുന്നത്!
മുറ്റമടിക്കുന്നവർക്കു അത് ഒരു തലവേദനയായിരുന്നെങ്കിലും, എനിക്ക്, പടർന്നു പന്തലിച്ചുനിന്നിരുന്ന ആ ചെടി ഒരു ഹണ്ടിങ് ഗ്രൗണ്ട് കൂടിയായിരുന്നു! തേൻ കുടിക്കാൻ വരുന്ന ചെറിയ കുരുവികൾ, ആ പാവം കിളികളെ കേബെൽറ്റ് (കവണ) കൊണ്ട് അടിച്ചു വീഴ്ത്തൽ ഒരു വിനോദമായിരുന്നു, അതി ക്രൂരമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞു, പിന്നീട് മനസ്സ് വേദനിച്ചിട്ടുണ്ട്, മറ്റു പല കാര്യങ്ങളെയും പോലെ! തിരിച്ചറിവ് പലപ്പോഴും പിന്നീടാണല്ലോ വരിക!🙏
കുറെ നാളുകൾക്കു മുൻപ് ജോലി സംബന്ധമായി അമേരിക്കയിലെ സിയാറ്റിൽ പോയപ്പോൾ വളരെ മനോഹരമായ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ അതൊക്കെ സീസണൽ ആയിരുന്നു! ഇവിടുത്തെയാണെങ്കിൽ എന്നും പൂക്കുമായിരുന്നു എന്നാണ് തോന്നുന്നത്! ശരിയാണോ ആവോ?!
വീണ്ടും കോരല്ലൂർക്കു ഒന്ന് തിരിച്ചു പോയാലോ?
വീടിനു മുൻപിൽ മണ്ണാന്മാരുടെ (വസ്‌ത്രം അലക്കുന്നത് ആണവരുടെ മുഖ്യ തൊഴിൽ) ഒരു ചെറിയ കോളനി ഉണ്ടായിരുന്നു! അവിടെത്തെ ക്ടാങ്ങള് എന്റെ ബാല്യകാല കളികൂട്ടുകാരും! ചൊട്ടയും മാണിയും, ഏറു പന്ത്, ടങ്കിസ് കളി, ഒളിച്ചു കളി, കള്ളനും പോലീസും… ഓട്ടവും ചാട്ടവും ആകെ ഒരു ബഹളമായിരുന്നു! അവരുടെ ചില ആചാരങ്ങൾ വളരെ കൗതുകമുയർത്തുന്നതായിരുന്നു! ഉത്രാളി പൂരം സീസണിൽ അവർ പൂതനും തറയും കെട്ടി വീടുതോറും കേറി ആടും! നല്ലരസമായിരുന്നു കാണാൻ! അതിന്റെ താളത്തിലുള്ള കൊട്ട് എനിക്ക് ഇപ്പോഴും അറിയാം!
വര്ഷങ്ങൾക്ക് ഉത്രാളിക്കാവ് പൂരം കാണാൻ പോയപ്പോൾ ഞാൻ പഴയ വീടിന്റെ പരിസരത്തു പോയി കുറെ പേരെ കണ്ടിരുന്നു! ഇപ്പോഴും അവരുടെ വീടുകൾക്ക് വലിയ മാറ്റം ഒന്നും ഇല്ല! ഒരു കളിക്കൂട്ടുകാരന്റെ കുഞ്ഞനുജൻ കലാമണ്ഡലത്തിൽ കഥകളി പോലുള്ള കലാരൂപങ്ങൾക്കു ചുട്ടി കുത്തൽ പഠിച്ചു! അവനിപ്പോൾ കാണാത്ത രാജ്യങ്ങൾ ഇല്ല്യാത്രേ, ട്രൂപ്പുകളുടെ കൂടെ ടൂറ്‍!
മൂക്കാൻ ചാത്തൻ, കുതിര, വെളിച്ചപ്പാട്, കൂടാതെ അവിടത്തെ തെയ്യങ്ങളൊക്കെ വെച്ച് നോക്കിയാൽ ഉത്രാളിക്കാവ് പൂരം, തൃശൂർ പൂരത്തേക്കാൾ കളർഫുൾ ആണ്. വെടിക്കെട്ടും ഒട്ടും മോശമല്ല! അതും മൂന്നു പാർട്ടികൾ തമ്മിലെ വാശിയേറിയ മത്സരം. വിശാലമായ പാടത്താണ് അമ്പലവും, അനുബന്ധ പരിപാടികളും! പിന്നെ, അധികമകലെയല്ലാതെ റെയിൽ പാളങ്ങളും, ഇടക്കിടക്ക് അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന തീവണ്ടികളും! ഇപ്പോൾ പിന്നെ തൃശൂർ പൂരത്തിന്റെ സീസണിലെ പോലെ, എക്സിബിഷനും! കാണേണ്ട പൂരം തന്നെയാണതും! ഇതൊക്ക പറഞ്ഞതറിയാതെയും അറിഞ്ഞും, നേരിൽ കണ്ടു തന്നെ ശരിക്കും അറിഞ്ഞോളൂ ട്ടാ! 😃
ഇന്ന് അരിഅങ്ങാടിയിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയി.
അരി റീറ്റെയ്ൽ ആയി കിട്ടണ പീടിക, ആദ്യം പോയ ഹോൾസെയിൽ കടക്കാരൻ പറഞ്ഞുതന്നു, അവിടെ മിനിമം 26 കിലോ എടുക്കണത്രെ! സ്കൂട്ടിയിൽ ആയതുകൊണ്ട് മാത്രല്ല അത്രയ്ക്ക് പൊക്കാൻ ആരോഗ്യം പോരാ! പറഞ്ഞുതന്ന റീറ്റെയ്ൽ അരി കടയിൽ, എല്ലാ ടൈപ്പ് അരിയും ഉണ്ട്!
മുന്തിയ ഇനം ചെറുമണി! 5 കിലോ ആണ് മിനിമം. അത് വാങ്ങി. പലചരക്കുകട ചോദിച്ചപ്പോൾ പറഞ്ഞു തന്നു.
ആ പലചരക്കുകടയിൽ പോയി സാധങ്ങൾ വാങ്ങിയപ്പോൾ,
നിങ്ങളിവിടെ പുതീതാ? കടയുടമ കുശലം ചോദിച്ചു. മ്മള് തൃശ്ശൂർക്കാരൻ തന്നെ, കുറേ നാളായി വേറെ സ്ഥലത്തായിരുന്നു, ഇപ്പോ ഇവിടെണ്ട്! പണ്ട്, മ്മടെ വല്യപ്പന്റെ കടേല് വന്നിട്ടുണ്ട്! ഏതാ കട?! തറയില്, അന്തോണ്യേട്ടൻ, ട്വിൻസ് ! ഓ! അങ്ങിട് നീങ്ങീട്ട്ല്ലേ? അറിയാം! ആ കട നിർത്തീറ്റ് കുറെ നാളായല്ലോ! അതെ.
അവരുടെ തന്നെ ഒരു മലഞ്ചരക്ക് കട ഡീ.ജി.യും നിർത്തി. പിന്നെ നാടുവിലാലിലും ഇണ്ടാർന്നു!
അവിടെ?! ഡേവിഡ് ആൻഡ് കൊ. പലചരക്കെന്നെ! ഓ! ലോനപ്പേട്ടൻ, ബിഷപ്പ് ഹൗസിന്റവിടത്തെ! ആ, മൂപ്പരുടെ പാർട്ണർ ജോസ് തറയിൽ, ന്റെ വല്യപ്പന്റെ മോനാ! നല്ലോണം അറിയാം, ഈ കട തുടങ്ങീട്ട് ഒരു 30 കൊല്ലായി, അതിനിടക്ക് ഞാൻ ചേമ്പർ ഓഫ് കോമേഴ്‌സിൽ വർക്ക് ചെയ്തിട്ടുണ്ട്, അതോണ്ടാ! അയ് ശരി! ഞാൻ ഇടക്കിടക്ക് അവിടെ ചെന്നിരിക്കാറുണ്ട്.
വേറെ, ഒരു കട ഇവിടീണ്ട്, നോബിൾ ട്രേഡേഴ്സ് ,
അവിടെ ജോജേട്ടൻ!, ജേസേട്ടന്റെ ചേട്ടനാ! അതിപ്പോഴുംണ്ട്.
മുൻപ് പറഞ്ഞിരുന്ന പോലെ, തൃശ്ശൂര് കച്ചോടക്കാർക്കെ ആ നേക്ക് ഉള്ളു, ഏത് പീടികയിൽ ചെന്നാലും നമുക്കൊരു വല്ലാത്ത അടുപ്പം തോന്നും, ആ പെരുമാറ്റം! 👌 സാധനങ്ങൾ വാങ്ങി, ജി പേ ചെയ്തു,
പിന്നെ കാണാംന്നും പറഞ്ഞു മടക്കം, കാണണം ന്ന് ഉറപ്പിച്ചു പറഞ്ഞു മൂപ്പരും! 😄
കുറിപ്പ്ഃ
Comments are welcome, as part of continuous improvement🙏
ഈ ബ്ലോഗ് സൈറ്റിൽ വിനോദപരമായ വായനയ്ക്ക് പറ്റിയ മറ്റു പല ബ്ലോഗുകളും, നിങ്ങളുടെ സൗകര്യത്തിനു വായിക്കാൻ സാധിക്കും. പുതിയ ബ്ലോഗ് ഞാൻ പോസ്റ്റ് ചെയ്യുമ്പോൾ ഒരു നോട്ടിഫിക്കേഷൻ വരും എന്ന് മാത്രം
ഇന്ന് ചൊവ്വാഴ്ച്ച, ലത്തീൻ പള്ളിയിൽ പോയി, അന്തോണീസ് പുണ്യാളന്റെ പ്രാർത്ഥന കഴിഞ്ഞു, തിരിച്ച്. അരി അങ്ങാടിയിൽക്കൂടെ വീട്ടിലേക്കു നടക്കുകയായിരുന്നു. ആരോ വിളിക്കുന്നകേട്ട് നോക്കിയപ്പൊ, ചുമട്ടു തൊഴിലാളികളുടെ നീല ഷർട്ടും കള്ളിമുണ്ടും ധരിച്ച അപരിചിതനായ ഒരാൾ! റോഡിന്റെ സൈഡ് ലേക്ക് മാറിനിന്നപ്പോൾ, അയാൾ അടുത്ത് വന്നു. രണ്ടു മൂന്നു പല്ലു പോയകാരണം ആയിരിക്കും അയാളൊരു വയസ്സനെപ്പോലെ തോന്നിച്ചു.
ഇല്ല്യ! ഞാൻ ഒന്നും കൂടി ഓർമ്മിക്കാൻ ശ്രമിച്ചു, രക്ഷയില്ല! ഇങ്ങള് കോൺവെന്റിൽ പഠിച്ചതല്ലേ?
അതെ, അഞ്ച് ആറ് ഏഴ്! ഞാൻ ഇങ്ങടെ കൂടെ പഠിച്ചതാ!
ആണോ?! പേരെന്താ, ഒരു ജാള്യതയോടെ ഞാൻ ചോദിച്ചു.
ഞാൻ ഹുസ്സൈൻ! സോറി, മുഖം ഓർമ്മ വരുന്നില്ല! അത് കൊഴപ്പില്ല്യ. ബേബിയേട്ടൻ പറഞ്ഞിണ്ടു, അവൻ അമേരിക്കയിൽ ആണെന്ന്! അവിടേക്കു ബേബിയേട്ടനും പോണൂന്നും പറഞ്ഞിരുന്നു. ആ, അവിടെ കുറച്ചു നാളുണ്ടായിരുന്നു, പിന്നെ കുറേക്കാലം തിരൊന്ത്രത്തായിരുന്നു! ഇപ്പൊ തൃശ്ശൂർക്ക് മാറിയതേ ഉള്ളു! ബേബ്യേട്ടന്റെ ഒരു ചെറിയ ഛായ ഉണ്ട്ട്ടാ! ഞാൻ ഒന്ന് ചിരിച്ചു, ഈയടുത്ത് വേറൊരാളും കൂടി അത് പറഞ്ഞിരുന്നു. അമ്മ? എന്റെ കൂടെ ഉണ്ട്! ഇപ്പൊ വണ്ണമൊക്കെ കുറഞ്ഞോ? പള്ളീപോകുമ്പോ കണ്ടിട്ടുണ്ട്! അത്രയ്ക്ക് വണ്ണമൊന്നും അന്നില്ലാരുന്നല്ലോ! സിസ്റ്ററോ? ഇവിടീണ്ട്, കാളത്തോട്!
ഹുസ്സൈൻ എന്താ ഇവിടെ ? ഞാൻ അരി അങ്ങാടിയിലെ ഒരു പീടികയിലായിരുന്നു. പിന്നെ യൂണിയനിൽ ചേർന്ന് കുറേക്കാലം ഇവിടെതന്നെ ആയിരുന്നു ജോലി. താമസം വടക്കാഞ്ചേരിയിൽ തന്നെ, ഗേൾസ് സ്കൂളിന്റെ അപ്രത്തെ സൈഡ്ലെ വഴി! എല്ലാദൂസവും ഇവിടെ വരും.
ഞങ്ങളുടെ അവിടത്തെ തറവാട് സ്ഥലം കഴിഞ്ഞ കൊല്ലം വിറ്റു, ഇപ്പൊ തൃശ്ശൂരാ! വന്നതെയ് ഉള്ളു!
പിള്ളേരൊക്ക്യാ?
മോൻ അത്താണിയിൽ സിൽക്കിലാ, മോളെ കെട്ടിച്ചു വിട്ടു! ഇങ്ങട്യാ? പെങ്കുട്യോളാ, രണ്ടും പൊറത്താ! ഇങ്ങള് ആ പെട്ടിം പിടിച്ചു സ്‌കൂളിലേക്ക് വരുന്നത്, യ്ക്കു നല്ല ഓർമ്മീണ്ട്! എനിക്ക് ആശ്ചര്യം തോന്നി, കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തിനെ ഫേസ്ബുക്കിൽ തേടി പിടിച്ചപ്പോൾ അവൻ പറഞ്ഞതും ഇതാ, പെട്ടിയും പിടിച്ചു സ്‌കൂളിൽ വന്നിരുന്ന ചുരുക്കം ചില ക്ടാങ്ങളിൽ ഞാനും ണ്ടാർന്നൂത്രേ! അതൊരു അലുമിനിയം പെട്ടി ആയിരുന്നൂർന്നാ എന്റെ ഓർമ്മ! അവരതു എന്റെ ഒരു ഐഡന്റിറ്റി ആയി ഇപ്പോഴും ഒരു ഓർമ്മയായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു! ഒരു പക്ഷെ, അന്നതാ കുട്ടികൾ അത്രയ്ക്ക് ആഗ്രഹിച്ചു കാണുമായിരിക്കും!
ഇനി ഇപ്പൊ ഇടക്ക് ഇവിടെന്ന്യെ കാണാലോ! സൗഹൃദം പങ്കിട്ടു, പിരിഞ്ഞു!
ഡാ, ഞാൻ പറഞ്ഞ ആളെന്ന്യാട്ടാ!
പിന്നിൽ നിന്നും മ്മടെ ഹുസ്സൈൻ, മൂപ്പരുടെ ഒരു കക്ഷിയോട് വിളിച്ചു പറയുന്നത് കേട്ടു!
അങ്ങിനെ 4 ദശാബ്ദങ്ങൾക്കപ്പുറം, സ്ഥിരതാമസത്തിനു നാട്ടിൽ, തൃശ്ശൂരിൽ, തിരിച്ചെത്തിയിട്ട്, ഇന്ന് രണ്ടാം ദിവസം!
ഒരു തിരിഞ്ഞു നോട്ടം:
എന്റെ അപ്പാപ്പനു ഓട്ടുപാറയിലും, അപ്പനു വടക്കാഞ്ചേരിയിലും ഇംഗ്ലീഷ് മരുന്ന് ഷോപ്പുകൾ ആയിരുന്നതുകൊണ്ട് അവരെന്നെ ഡോക്ടർ ആക്കാൻ ഉഴിഞ്ഞു വെച്ചിരിക്ക്യായിരുന്നു! വടക്കാഞ്ചേരിയിൽ ഞങ്ങൾക്ക് വേറെ വീട് വാങ്ങിച്ചപ്പോൾ തന്നെ, അവിടെ ഉണ്ടായിരുന്ന ഔട്ട്ഹൗസ് അഭിനവ ഡോക്ടരുടെ കൺസൾട്ടിങ് റൂം ആക്കി ഉറപ്പിച്ചിരുന്നവരാണവര്! എനിക്കും അന്ന് അതിനു താല്പര്യമുണ്ടായിരുന്നൂട്ടാ!
ബി.എസ്. സി സൂവോളജി ഇരിഞ്ഞാലക്കുട ക്രൈസ്റ്റിൽ! കോളേജ് പഠനം കഴിഞ്ഞപ്പോൾ എം.ബി.ബി.സ് എൻട്രൻസ് എഴുതി, കിട്ടാത്ത കാരണം വടക്കാഞ്ചേരിയിൽ നിന്ന് ബോംബെക്കു, 1982 ൽ ട്രെയിൻ കേറി യാത്ര, “കമ്പ്യൂട്ടർ” പഠിക്കാൻ!, എൻ.ഐ.ഐ.റ്റി യിലേക്ക്. അന്നവർക്കു ആകെ രണ്ടു ബ്രാഞ്ചുകൾ മാത്രം, മറ്റൊരെണ്ണം ദില്ലിയിലും! ഇന്നാണെങ്കിൽ മിക്ക വില്ലേജിൽ പോലും അവർക്കു ടീച്ചിങ് സെന്ററുകൾ ഉണ്ടല്ലോ!
ആകെ കണ്ടിട്ടുള്ളത് ശാസ്ത്ര മാഗസിനിൽ വന്ന കംപ്യൂട്ടറിനെ പറ്റിയുള്ള ലേഖനം മാത്രം. ഫസ്റ്റ് കസിൻ അമേരിക്കയിൽ കൊല്ലങ്ങൾക്കു മുൻപേ പോയി കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി, സിറ്റി ബാങ്കിൽ വൈസ് പ്രസിഡന്റ് ആയി ഐ റ്റി യിൽ ജോലിയാണെന്നറിയാം. മൂപ്പരുടെ ഏറ്റവും ഇളയ അനിയൻ ബോംബയിൽ എൻ.ഐ.ഐ.റ്റി യിൽ കമ്പ്യൂട്ടർ ലാംഗ്വേജ് കോഴ്സ് ചെയ്യുന്നുണ്ട്. അതായിരുന്നു ആശ്വാസം. ഞങ്ങൾ ചെറുപ്പം മുതലേ വളരെ ക്ളോസായിരുന്നു. അപ്പൊ പിന്നെ ബോംബെ ഒന്ന് കറങ്ങിയിട്ടു വരാമെന്നേയ് ചിന്തിച്ചിരുന്നുള്ളു. അതിനു മുൻപേ സ്‌കൂളിൽ നിന്ന് ബാംഗ്ലൂർക്കു എസ്കർഷന് പോയതല്ലാതെ, (അതും അനിയത്തിക്ക് കൂട്ടായിട്ടുമാത്രം), അതല്ലാതെ സ്റ്റേറ്റ് വിട്ടു ഒരിടത്തും വീട്ടുകാരുടെ കൂടെയല്ലാതെ പോയിട്ടില്ല, അപ്പൊ അതിന്റെ ഒരു ത്രില്ല്.
അവിടെ ചെന്ന് ചെമ്പൂരിൽ, ഫെയർ ഹോസ്റ്റ് ലോഡ്‌ജിൽ മാസവാടകക്കു താമസം. മറൈൻ ഡ്രൈവിൽ രഹിജ ചേമ്പറിൽ കമ്പ്യൂട്ടർ ക്ലാസ്സ്. അന്ന് ഹാർബർ ലൈനിൽ മാൻഖുർഡ് സ്റ്റേഷൻ വരയെ ട്രെയിൻ ഉള്ളു. ചെമ്പൂർ കഴിഞ്ഞു രണ്ടു സ്റ്റോപ്പ് മാത്രം! (പിന്നീട് ഒരിക്കൽ അവിടെ ചെന്നപ്പോൾ കണ്ണ് തള്ളിപ്പോയി, കടൽ കടന്നു ബ്രിഡ്ജിൽ എക്സ്റ്റൻഷൻ, എയർപോർട്ട് പോലെയുള്ള വാശി ട്രെയിൻ സ്റ്റേഷൻ!)
അങ്ങിനെ ജീവനുള്ളതിൽ നിന്നും ജീവനില്ലാത്തതിലേക്കു നുഴഞ്ഞു കയറി എന്റെ ക്യാര്യർ തുടക്കം!
അപ്പാപ്പൻ മാസാമാസം കാശ് അയക്കും. വാടകയും, ഭക്ഷണവും പിന്നെ യാത്രയും കഴിഞ്ഞു അല്പം സേവിങ്സ്, അത് സിനിമ കാണാൻ! എന്തായാലും ഉഴപ്പാൻ തോന്നിയില്ല. ഒന്നാമത് തികച്ചും അപരിചിതമായ സബ്ജെക്ട്, പിന്നീട്, എനിക്ക് നല്ലോണം ഇന്ററസ്റ്റ് തോന്നി. ക്‌ളാസിൽ ഒക്കെ കാശുകാര് പിള്ളേര് മാത്രം, അവിടെ ഷൈൻ ചെയ്യാൻ, പഠിപ്പു മാത്രമേ വഴിയുള്ളു. പോരാത്തേന് കസിൻ ബ്രദർ, ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് വാങ്ങിയാണ് തിരിച്ചു പോയത്. മൂപ്പര്ക്കതു സാധിക്കും, ജീനിയസ് ആയിരുന്നു. (അതൊക്കെ വേറെ ഒരു ഫീച്ചർ ആയി വരും). ഞാൻ കുത്തിയിരുന്ന് പഠിച്ചു. മോശമാക്കിയില്ല, എനിക്കും കിട്ടി ഫസ്റ്റ് റാങ്ക്! അതോടെ അവിടെ തന്നെ ഓൺ ദി ജോബ് കിട്ടി. കുട്ടികൾക്ക് പ്രാക്ടിക്കൽസ് ചെയ്യിപ്പിക്കലാണ് പണി. അവര് ഷെഡ്യൂൾ ചെയ്യാത്ത സ്ലോട്ട് ഒക്കെ ഞാൻ കമ്പ്യൂട്ടർ യൂസ് ചെയ്യാൻ എടുത്തു, അതായിരുന്നു അട്ട്രാക്ഷൻ.
അങ്ങിനെയിരിക്കുമ്പോൾ ഓഫീസ് മുഖാന്തിരം തന്നെ, ഭോപ്പാലിൽ കുറച്ചു പേർക്ക് ജോബ് ഓപ്പർച്യുണിറ്റി ഉണ്ടെന്നു അറിഞ്ഞു, കൂടെ ഉള്ള ട്രെയിനീസ് എന്നെയും കൂടെ പോരാൻ നിർബന്ധിച്ചു, എനിക്ക് ഭോപ്പാൽ കണ്ടു വരണമെന്നല്ലാതെ വേറെ ഒരു താല്പര്യവും ഇല്ലാരുന്നു, ഭോപ്പാലിൽ സ്വന്തക്കാരാരുമില്ല. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞു അവർ എന്നെ മാത്രം സെലക്ട് ചെയ്തു. നിവൃത്തിയില്ലാതെ ആദ്യ ജോബ് എക്സ്പീരിയൻസ് നേടാൻ മാത്രം ഞാനവിടെ തങ്ങി! ഒരു കൊല്ലം കഴിഞ്ഞു ബോംബേക്കു തിരിച്ചു പോയി, വേറെ നല്ല ജോലിയിൽ കേറാം എന്നായിരുന്നു വിചാരം.
അങ്ങിനെ ആദ്യജോലി ഭോപ്പാലിൽ, ഒരു ഫെയ്മസ് കമ്പ്യൂട്ടർ കൺസൾട്ടൻസിയിൽ ജൂനിയർ പ്രോഗ്രാമർ ആയി ആണ് തുടക്കം, മിക്ക വർക്കും എസ്.ബി.ഐ ക്കു വേണ്ടിയുള്ളതായിരുന്നു, കൂടെ ലൈൻ പ്രിന്ററിൽ മാസ്സ് പ്രിന്റിങ്! അവിടെ ഇരുപതോളം ഡാറ്റ എൻട്രി ഓപ്പറേറ്റർസ്, മുഴുവനും മലയാളികൾ! ഞങ്ങൾ 4 പേർ പ്രോഗ്രാമിങ് ചെയ്യാനും, ഡാറ്റ സെന്റർ ഓപ്പറേഷൻ മാനേജ് ചെയ്യാനും,
ആദ്യ ജോലിക്കിടയിൽ ഗ്യാസ്ട്രാജഡി നേരിട്ടു! (ആ അനുഭവങ്ങൾ വേറെ എഴുതിയിട്ടുണ്ട്) അതിനു ശേഷം നാട്ടിൽ വന്നു തിരിച്ചു പോയതിൽ പിന്നെ, ഒരു കൊല്ലത്തിനുള്ളിൽ തന്നെ, അവിടത്തെ ഞങ്ങളുടെ ഐ.റ്റി. ഹെഡ്, സ്വന്തം സർവീസ് സെന്റർ വേറെ ആരംഭിച്ചപ്പോൾ, എന്നെയും കൂടെ കൂട്ടി! ഒ.ഏം.എസ്. കൺസൾറ്റൻറ്സ്! ഗുപ്താജി ഒരു പ്രോഗ്രാമിങ് ജീനിയസ് ആയിരുന്നു, എം ടെക് കമ്പ്യൂട്ടർ സയൻസ്, ബിറ്റ്‌സ് പിലാനി പ്രോഡക്റ്റ്! ഗുരുവിന്റെ ശിക്ഷണത്തിൽ ഒരു മൂന്നു കൊല്ലം. ഞാൻ സ്റ്റ്ക്ച്ചർഡ് പ്രോഗ്രാമിങ്ങിൽ മാസ്റ്റർ ആയത് അവിടെ വെച്ചാണ്. പല വലിയ പ്രൊജെക്ടുകളും ചെയ്തു, പ്രീ എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് പ്രോസസ്സിംഗ്, കൂടാതെ കോഴ്സും കോളേജും അലോക്കേഷൻ! എല്ലാം ശരിക്കും ഹെവി ഡ്യൂട്ടി തന്നെയായിരുന്നു! അന്ന് ബാച്‌ലർ ആയതുകൊണ്ട് മാത്രമല്ല എന്റെ ഇന്ററസ്റ് കൊണ്ടും മിക്കവാറും സമയം ഓഫീസിലും പിന്നെ പല സൈറ്റ്കളിലും ഞാൻ തന്നെ പോയി വർക്ക് ചെയ്തു കൊടുത്തിരുന്നു. പിന്നീട് ഉജ്ജയിനിയിൽ എം. പി. സംസഥാന സർക്കാരിന്റെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു സോയാബീൻ ഫാക്ടറിയിൽ ഇ.ഡി. പി സെന്റർ ഇൻചാർജ്, ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്) തസ്തികയിൽ, മൂന്ന് വർഷത്തിന് ശേഷം ഓൾ ഇന്ത്യ എക്സാഉം ഇന്റർവ്യൂയും കഴിഞ്ഞു മുംബൈയിൽ ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഹെഡ് ഓഫീസിൽ (ഐ. ഡി.ബി.ഐ. ടവർ, കഫേ പരേഡ്) മാനേജർ (ഐ.റ്റി,) പോസ്റ്റിങ്ങ് 1991 ൽ!
അന്ന് പബ്ലിക് സെക്ടറിലെ ഐ.ഡി.ബി.ഐ. ബാങ്ക്, ഇൻഡസ്ട്രിയൽ ഫൈനാൻസിങ് മാത്രമായിരുന്നു. കൊമേർഷ്യൽ ബാങ്കിങ് പിന്നെ മെർജ് ചെയ്തു ഉണ്ടായതാണ്! എസ്.ഐ.ഡി.ബി.ഐ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു ! എന്റെ പോസ്റ്റിങ്ങ് ആദ്യം എസ്.ഐ.ഡി.ബി.ഐയിൽ ആയിരുന്നെങ്കിലും പിന്നീട് സ്വാധീനം ചെലുത്തി വേറെ ആൾക്കാർ എനിക്ക് പകരം അവിടെ പോയി. അതായിരുന്നെങ്കിൽ തുടക്കം ആയതുകൊണ്ട് പ്രോസ്പെക്ടസ് കൂടുതലായിരുന്നു! എന്തായാലും, എനിക്ക് അവിടെ നല്ലവണ്ണം ശോഭിക്കാൻ കഴിഞ്ഞു.ബാങ്കിന്റെ നേഷൻ വൈഡ് പേ റോൾ സോഫ്റ്റ്‌വെയർ (ഇൻഫോർമിക്സ് 4ജിഎൽ) ഞാൻ തനിച്ചാണ് ഡെവലപ്പ് ചെയ്തതെന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകു. ആ പാക്കജ് ഈ അടുത്തകാലം വരെ യൂസ് ചെയ്തിരുന്നു എന്നത് എനിക്ക് അഭിമാനം തന്നെ. മറാഠി ഗ്രൂപ്പ് അതിശക്തം, ബോസ് ഉൾപ്പടെ അവർക്കായിരുന്നു ഫേവർ.
ജോയിൻ ചെയ്തപ്പോൾ എന്റെ കല്യാണം ജസ്റ്റ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു! പിന്നീട് വൈ.റ്റു.കെ. ഭൂമിൽ, എല്ലാരും പറഞ്ഞു പറഞ്ഞു 1998ൽ മനസ്സില്ലാമനസ്സോടെ അമേരിക്കയിലേക്ക്, ഒരു പക്ഷെ, അന്ന് എനിക്ക് കൊച്ചിക്കു ട്രാൻസ്ഫർ അനുവദിച്ചു കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ അവിടെ നിന്ന് റിട്ടയർ ആയേനെ. അമേരിക്കയിൽ നാലര വർഷം, പല കമ്പനികളിൽ, ആദ്യം ചെന്നത് ന്യൂയോർക്കിൽ ഒരു കൺസൾട്ടൻസിയിൽ, ഇൻഫോർമിക്സ് ഡാറ്റാബേസ് കമ്പനിയിൽ കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവ്, ദൂര യാത്രകൾ ആയിരുന്നു, സൈറ്റ് കളിൽ നിന്നും വേറെ സൈറ്റ് കളിലേക്കു! മിക്കതും 5 സ്റ്റാർ ഹോട്ടലുകളിൽ ആയിരുന്നു താമസമെങ്കിലും കൾച്ചറൽ ഡിഫറെൻസ് കാരണം വല്ലാതെ വിഷമിച്ചു. (ആ അനുഭവങ്ങൾ പിന്നീട് എഴുതാം) ഇന്നായിരുന്നെങ്കിൽ അത് ഏറ്റവും എന്ജോയ് ചെയ്തേനെ.പിന്നീട് എ,റ്റി.ആൻഡ്.റ്റി, ബെൽ അറ്റ്ലാന്റിക്(ബാൾട്ടിമോർ), വാൾമാർട് ഹോം ഓഫീസ് അർകാൻസ, എം.സി.ഐ. വേൾഡ് കോം കൊളറാഡോ സ്പ്രിങ്സ്, വീട്ടുകാരും വന്നു. അവിടെ 3 വർഷം കഴിഞ്ഞു,
2001 ൽ പെട്ടെന്ന് എന്റെ ഡാഡി മരണപ്പെട്ടു, നാട്ടിൽ എന്റെ അമ്മ തനിച്ചായതുകൊണ്ടു നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന സമയത്തേക്കാൾ മുന്പ് മാതൃ രാജ്യത്തേക്ക് തിരിച്ചു വരവ്! എന്തായാലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. സുഖസൗകര്യങ്ങൾ ഏറെ ഉണ്ടെങ്കിലും നമ്മുടെ സംസ്‍കാരം അതുപോലെ അവിടെയില്ല! പ്രത്യേകിച്ച് എനിക്ക് രണ്ടു പെൺകുട്ടികളും! അവരെ നാട്ടിൽ തന്നെ പഠിപ്പിക്കണമെന്ന് മുൻപേ തീരുമാനിച്ചിരുന്നു! ഒരു പക്ഷെ ഞാൻ പഴയ തലമുറയിലെയായതു കൊണ്ടാവാം, അവിടത്തെ കുറെ കാര്യങ്ങൾ എനിക്ക് ദഹിക്കുന്നവയായിരുന്നില്ല! പ്രത്യേകിച്ചും റിലേഷന്ഷിപ്സ്!
2002 ൽ അവിടെ കാര്യങ്ങൾ സെറ്റിൽ ചെയ്ത്, കുടുംബം അടക്കം തിരിച്ചു വന്നു! ദൈവകാരുണ്യം കൊണ്ട് തന്നെ എനിക്ക് തിരൊന്ദ്രത്തു ടെക്നോപാർക്കിൽ ജോലിക്കു കേറാൻ പറ്റി. 2024 ൽ രാജി വെക്കുന്ന വരെ, ഒരേ കമ്പനിയിൽ (യൂ .എസ്. ടി. പണ്ടത്തെ യൂ.എസ്. സോഫ്റ്റ്‌വെയർ) സെർവ് ചെയ്തു, ഒരു കോർപ്പറേറ്റ് ലെ സകലതും കണ്ടു, ചിലതു കണ്ടില്ലെന്നും നടിച്ചില്ല! അതിന്റെ ഫലം അനുഭവിച്ചു!🙁 എങ്കിലും നോ റിഗ്രെറ്റ്സ്!👍 അതിനിടക്ക് പല തവണ അമേരിക്കയിൽ ജോലി സംബന്ധമായി പോയിയും വന്നും ഇരുന്നു!ഓഫീസ് വഴി ലോകത്തിലെ വലിയ പല കമ്പനികൾക്കു വേണ്ടിയും വർക്ക് ചെയ്തു. 2024 ൽ 22 കൊല്ലത്തിനു ശേഷം കമ്പനിയിൽനിന്നും രാജി വെച്ച് മക്കളുടെ അടുത്തേക്ക്, അമേരിക്കയിൽ, കുറച്ചു മാസം പോയി നിന്ന് തിരിച്ചു വന്നു, പിന്നീട് ഒന്നും കൂടി പോയി, മകളുടെ കോൺവെക്കേഷൻ അറ്റൻഡ് ചെയ്യാനുംകൂടി. നാലര മാസം നിന്നു.
ഇതിനിടക്ക് ഒരു എ.ഐ. കോഴ്‌സിന് ചേർന്നു. പുതിയ പിള്ളേർ എങ്ങിനെ ഇനി ഐ.റ്റി. യിൽ വർക്ക് ചെയ്യും എന്നറിയാൻ ആകാംക്ഷയായിരുന്നു! പിന്നീടത് ഒരു ഹരമായി മാറി!. ഇനി ഇപ്പൊ, എന്തും ഏതും ചെയ്യാം എന്ന കോൺഫിഡൻസ്, ഏത് വിഷയമായാലും!!പണ്ട് കഷ്ടപ്പെട്ട് സമയമെടുത്ത് സ്വന്തം ബുദ്ധി മാത്രം മുഴുവൻ ഉപയോഗിച്ച് ചെയ്തതെല്ലാം ഇപ്പൊ എ.ഐ. നിമിഷങ്ങൾ കൊണ്ട് ചെയ്തു തരും. എക്സ്പീരിയൻസ് വെച്ച് എ.ഐ. ചെയ്തു തരുന്നത് റിവ്യൂ ചെയ്താൽ മാത്രം മതി. റിവ്യൂ ഈസ് എ മസ്റ്റ്, അറ്റ് ലീസ്റ് ഫോർ നൗ! ഞാൻ 40ൽ പരം കൊല്ലമായി ഐ.റ്റി. യിൽ. ഇപ്പോഴത്തെയും ഇനിയത്തെയും ജനറേഷന് അത്രകാലം ഇനി ഐ.റ്റി.യിൽ നില്ക്കാൻ പറ്റുമോ എന്നറിയില്ല! നമ്മൾ വിചാരിക്കാത്ത പോയിന്റ്കളൊക്കെ അത് പരിഗണിക്കും, സൂചിപ്പിക്കും! അമേസിങ് ഇൻഡീഡ് ! പണ്ട് ഇൻഡസ്ട്രിയൽ റെവല്യൂഷൻ വന്ന പോലെ തന്നെ, ഇത് അതുക്കും മേലെ! അസാധ്യം!
ഇനി പുതിയ അധ്യായത്തിലേക്കു കടക്കാം.
ത്യശ്ശൂർ വന്നു താമസിക്കുക എന്നത് പിന്നീടെടുത്ത തീരുമാനമായിരുന്നു. വടക്കാഞ്ചേരിയിൽ വന്നു പഴയ സ്ഥലത്തു പുതിയ വീട് പണിതു സ്ഥിരതാമസമാക്കാനായിരുന്നു 2024 വരെ ഉള്ള ആഗ്രഹം. വീട്ടുകാർക്കാണെങ്കിൽ തൃശ്ശൂര് വരണം എന്നായി, ബന്ധുക്കളെല്ലാം അവിടെ ആണെന്നും പറഞ്ഞുകൊണ്ട്. എന്തായാലും വളർന്ന വീട് വിറ്റ് ഒരു പറമ്പു വാങ്ങിയിട്ടുണ്ട് തൃശ്ശൂര്, അവിടെ വീട് പണി നടക്കണമെങ്കിൽ കടമ്പകൾ പലതുണ്ട്. നോക്കാം.
പണ്ട് തന്നെ ഒരു ഫ്ലാറ്റ് തൃശൂർ നഗരമധ്യത്തിൽ വാങ്ങിയിട്ടിരുന്നത് ഉപകാരമായി. ഫ്ലാറ്റ് ചെറുതാണെങ്കിലും അതിന്റെ ലൊക്കേഷൻ സൂപ്പറാ! റൗണ്ടിൽ തന്നെ, പാറമേക്കാവ് അമ്പലത്തിന്റെ പിൻഭാഗത്ത് , സെന്റ് മേരീസ് കോളേജിന്റെ തൊട്ടടുത്ത്, നവാനി ഹൈറ്റ്സ് എന്ന കൊച്ചു ബിൽഡിംഗ്. തിരോന്ദ്രത്തെ ഫ്ളാറ്റിനേക്കാൾ ചെറുതും പ്രൗഢി കുറഞ്ഞതാണെങ്കിലും ടൗണിൽ തന്നെയുള്ള എന്റെ ഈ ഫ്ലാറ്റും ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായി വരുന്നു, അതിന്റെ മൂലകാരണം തൃശ്ശൂര് മോഡൽ ബോയ്‌സ് സ്‌കൂൾ കാലത്തെ പഴയ ഓർമ്മകളും കൂടെ ആവണം. മ്മടെ നാട്ടിലെ കടകളും കച്ചോടക്കാരും അവരുടെ നല്ല പെരുമാറ്റവും വേറെ ഒരു സ്ഥലത്തും ഇല്ല്യാട്ടാ! ബിസിനസ് എങ്ങിനെ നടത്തണമെന്നും അതിൽ കസ്റ്റമർ ഫേസിങ് റോൾ എത്ര പ്രാധാന്യമുള്ളതാണെന്നും അറിയുന്ന വ്യാപാരികൾ ഇവിടം കഴിഞ്ഞേ വേറെ എവിടെയും ഉള്ളു.
തിരൊന്ദ്രത്തിന് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കി വെച്ച് ലോറിക്കാര് പോയി. പെട്ടികൾ തുറന്നും സാധനങ്ങൾ എടുത്തു അടുക്കിയും തളർന്നു, പിന്നെ ഉറങ്ങി. കാലത്തു പുത്തൻ പള്ളിയിലേക്ക് കുർബാനക്ക് നടന്നു പോയി, അത്രയ്ക്ക് ദൂരമല്ലേ ഉള്ളു.
പള്ളിയിൽ നിന്നും തിരിച്ചു വരുമ്പോൾ വഴിയിൽ ഇടത്തും വലത്തുമുള്ള കടകൾ ആണ് ശ്രദ്ധിച്ചത്. തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട വെള്ളേപ്പങ്ങാടിയിലൂടെ നടക്കുമ്പോൾ ഒരു ഗൃഹാതുരത്ത്വം ഫീൽ ചെയ്തു. അച്ചപ്പം, കുഴലപ്പം എന്നിവയും ഉണ്ട്. എത്രയോ കൊല്ലം മുൻപ് തുടങ്ങിയ സംരംഭങ്ങൾ! ഇപ്പോഴും അതേ വൈബ്! ഒരപ്പത്തിന് 7 രൂപ ആയിട്ടുപോലും, എന്നും കാലത്തു വന്നു വാങ്ങിക്കൊണ്ടുപോകാൻ കൂടുതൽ ആളുകളുണ്ട്.
അടുത്തുള്ള സ്നാക്ക് ജോയിന്റ്കൾ പലതും പുതിയത്. വൈകുന്നേരങ്ങളിൽ പൊരിച്ച മുട്ട വിത്ത് ഓർ വിതൗട്ട് ഗ്രീൻ പീസ്, പുഴുങ്ങിയ മുട്ട, അഷ്ടവർഗ്ഗ കാന്താരി മുട്ട…! കടികൾ പലതരം, കായ് ബജി, മുളക് ബജി, പഴം പൊരി, സമോസ, കട്ട്ലെറ്റ്, മീറ്റ് റോൾ എന്നീ സ്ഥിരം സാധനങ്ങൾക്ക് പുറമെ, കോമ്പിനേഷൻ കറികളും; മീൻ മുളകിട്ടതും കൊള്ളിയും(കപ്പ), ബീഫും കൊള്ളിയും (ബീഫ് ബിരിയാണി), പിന്നെ കോഴി ലിവർ, ആട്ടിൻ തലച്ചോറ്.. പിന്നെയും കുറെയേറെ കണ്ടു. റൗണ്ടിലെ കപ്പലണ്ടി വണ്ടികൾ അടി പൊളിയാണ്, കാലത്തു ഹോട്ടൽ ന്യൂ ഗോപിയിലെ പലതരം ദോശകൾ (നെയ് റോസ്‌റ്റ് ഏറെ പ്രമാദം), സൂപ്പർ ഉഴുന്ന് വട, വെളുത്തുള്ളി ചട്നി പിന്നെ തേങ്ങാ കട്ടി ചട്നി. എന്റമ്മോ.. ഇതിനൊന്നും ഇത്ര ടേസ്റ്റ് വേറെ എവിടെയും തോന്നിയിട്ടില്ല!😋
അവിടത്തെ പൂരി ബാജി യിലെ പൂരി വലുതും ബാജി ക്വാണ്ടിറ്റി നല്ലോണവും ഉണ്ട്. വേറെ എവിടെ പോയി പൂരി കഴിച്ചാലും ഞാൻ ബാജി എക്സ്ട്രാ കൊണ്ടുവരാൻ പറയും, ഇവിടെ അത് വേണ്ടിവന്നില്ല! ഈ വകയെല്ലാം എന്റെ താമസസ്ഥലത്തിന്റെ ഇട്ടാവട്ടത്തുള്ളത് മാത്രം ആണ് കേട്ടോ!.😲
ഫ്ലാറ്റിനു തൊട്ട മതിൽ സെന്റ് മേരീസ്! സെന്റ് തോമസ് കോളേജ് ഇപ്പോൾ മിക്സഡ് ആണല്ലോ! കാലത്തു ഹോട്ടലിൽ പോയി പ്രാതൽ കഴിച്ചു വരുമ്പോൾ റോഡ് നിറയെ യൂത്ത്, പല വെറൈറ്റി, കളർഫുൾ വേഷങ്ങളിൽ, അങ്ങിനെ പാറിപ്പറന്ന് കോളേജുകളിലേക്ക്! എന്റെ കോളേജ് ലൈഫ് തിരികെ വന്നപോലെ, ഒരു പ്രതീതി, മരീചിക ആണെങ്കിലും. ആ ക്ടാങ്ങളുടെ മുഖത്തു നോക്കി നടക്കുമ്പോൾ വീടെത്തുന്നത് അറിയില്ല! എന്തായാലും എന്റെ വയറു കുറച്ചു കുറക്കണം!😂
തൃശ്ശൂരിന്റെ സ്വന്തം സി.എസ്ബി. ബാങ്കിന്റെ ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും വളരെ അടുത്ത്തന്നെ.
വന്നിട്ട് രണ്ടു ദിവസമായെങ്കിലും ഇന്നാണ് വീട്ടിൽ കുക്കിങ് തുടങ്ങാൻ പ്ലാൻ. ഞങ്ങൾ രണ്ടും ഒരു ഓട്ടോ പിടിച്ചു നേരെ ശക്തൻ മാർക്കറ്റിലേക്ക്, ഓട്ടോ മിനിമം ചാർജ് മാത്രം.
മീൻ മാർക്കറ്റും ഇറച്ചി മാർക്കറ്റും കണ്ടു കൺ കുളിർത്തു. ഉണക്കമീൻ മാർക്കറ്റ് സൈഡിലും. പിടയുന്ന ബ്രാല് കണ്ടു, മീൻ, ഒരു കിലോ വാങ്ങി. കുറെ നാളായി ബ്രാല് കൂട്ടിയിട്ട്.
കോഴിയും വാങ്ങി. എല്ലാ കടയിലും എന്തെങ്കിലും ഒക്കെ ഒരു കുശലം പറഞ്ഞു ഇറങ്ങി. നല്ല ഒരു ഫീൽ.
അതുപോലെ അതിന്റെ നേരെ എതിർവശത്തുള്ള പച്ചക്കറി മാർക്കറ്റും എല്ലാം ഫ്രഷ്, കോളിഫ്ളവർ കണ്ടു കൊതിയായി. പിന്നെ കൂർക്ക നന്നാക്കിയതും വാങ്ങി. എല്ലാത്തിനും തിരോന്ദ്രത്തേക്കാൾ കുറച്ചെങ്കിലും വില കുറവും ഉണ്ടെന്നു തോന്നി. കച്ചവടക്കാരുമായി ഒരു അടുപ്പവും തോന്നും. ഒരു പക്ഷെ, മ്മടെ തൃശൂർ ഭാഷ ആയതോണ്ടാവുംട്ടാ!
പണ്ട് എക്സ്പ്ലോർ ചെയ്ത എല്ലാ സ്ഥലങ്ങളും ഇനി പോകാനിരിക്കുന്നതേ ഉള്ളു. ഇനി നല്ലോണം സമയമുണ്ടല്ലോ. പക്ഷെ., ഹോട്ടൽ ത്രിവേണിയും അമ്പാടിയും മിസ്സ് ചെയ്യും. സാരമില്ല, വേറെ കുറെ (അധികം) വന്നിട്ടുണ്ടല്ലോ! 😃
ഇനിയും വിശേഷങ്ങളുമായി പിന്നീട്. ഇപ്പോഴത്തേക്കു ഇത്ര മതീലെ? 🙏
കഴിഞ്ഞ മൂന്നു ദിവസമായി ഞങ്ങൾ തൃശ്ശൂര് ഉണ്ട്, ഒരു ആവശ്യത്തിന് വന്നതാ! പതിവുപോലെ ഇന്നും ഞാൻ ഉച്ചതിരിഞ്ഞു അഞ്ചേകാലിനു ഭാര്യയുടെ വീടിന്റെ അടുത്തുള്ള പാടത്തേക്കു നടക്കാനിറങ്ങി! നിറഞ്ഞുകിടക്കുന്ന കുളവും, അതിലെ പായലിന്റെ ഭംഗിയും നോക്കി കുറച്ചു നേരം കുളത്തിന്റെ അരികിലെ കല്ലിന്മേൽ ഇരുന്നു.
അപ്പോൾ, ഒരു അപ്പാപ്പൻ തന്റെ കൊച്ചു മോളെയും കൂട്ടി എന്റെ പിന്നിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ അത്ര ശ്രദ്ധിച്ചില്ലാരുന്നു!
പക്ഷെ അപ്പാപ്പൻ തിരിഞ്ഞു എന്നോട് ചോദിച്ചു, ഈ വീട്ടിലെ മരുമകനല്ലേ?
അതെ എന്ന് ഞാൻ പറഞ്ഞു.
മൂത്ത ആളാണോ? എവിടെയാ?
തിരുവനന്തപുരം!
ഓ! ടെക്നോപാർക്കിൽ ആണല്ലേ?
അതെ എന്നും ഞാൻ, ബേസിക്കലി ഒരു വടക്കാഞ്ചേരിക്കാരനാണ് എന്നും മറുപടി കൊടുത്തു!
എന്നെ ഇവിടുത്തെ മമ്മിക്കു പറഞ്ഞാൽ അറിയും! ഈ കാണുന്ന പാടം എല്ലാം എന്റെ ആണ്.
ഓ, അത് ശരി! എനിക്കാ മനുഷ്യനോട് ബഹുമാനം തോന്നി!
ഞാൻ പറഞ്ഞു, വളരെ വൃത്തിയായി കൃഷി ചെയ്തിട്ടിരിക്കുന്നു. ഇവിടെ വരുമ്പോഴെല്ലാം ഞാൻ ഈ മനോഹാരിത ആസ്വദിക്കാറുണ്ട്, ഫോട്ടോയും എടുക്കാറുണ്ട്.
അതെയോ?! ഞാൻ ഈ പാടങ്ങളൊന്നും വേറെ ആൾക്കാർക്ക് കൃഷി ചെയ്യാൻ കൊടുക്കാറില്ല!
എന്റെ അപ്പാപ്പനും അടാട്ട് കോൾപാടത്തു നെൽകൃഷി ഉണ്ടായിരുന്നു! അഭിമാനത്തോടെ ഞാൻ പറഞ്ഞു. അതൊരു കാലം!
അപ്പോഴയാൾ പറഞ്ഞു, ഈ പാടങ്ങളെല്ലാം ഒരിക്കൽ നിങ്ങളുടെ ആയിരുന്നു!
മുത്തപ്പാപ്പന്മാരായി, ഞങ്ങൾക്ക് ഇവിടെ കൃഷി ചെയ്യാൻ പണ്ട് ഈ പാടമെല്ലാം തന്നതായിരുന്നു, പാട്ടത്തിന്!
ഇ ഏം എസ് മന്ത്രിസഭയുടെ ഭരണകാലത്തു ഭൂപരിഷ്‌ക്കരണനിയമം വന്നപ്പോൾ, ഇതൊക്കെ ഞങ്ങളുടേതായി!
ഓ! ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും! പിന്നെ അതിനു ശേഷം, വിമോചന സമരകാലം!
അതെ അതെ! അയാൾ പറഞ്ഞു.
ഈ വയലിനപ്പുറത്തും സ്ഥലം നിങ്ങളുടേതായിരുന്നു, എന്ന് വെച്ചാ, അവിടത്തെ അമ്മാമേടെ പേരിൽ ആയിരുന്നു!
കമ്മ്യൂണിസ്റ്റ് ഭരണം അയാളുടെ പൂർവികർക്കു തുണയായി! അയാൾക്കും, പിന്നെ അയാളുടെ കുടുംബത്തിനും!
അപ്പോൾ ഞാൻ അമ്മാമയെ ഓർത്തു, അപ്പാപ്പനേയും! പക്ഷെ അമ്മാമയെക്കാൾ കൂടുതൽ ആലോചിച്ചത് അമ്മാമേടെ അപ്പനെ പറ്റി ആയിരുന്നു! ആ കാർന്നോരാണല്ലോ അമ്മാമക്ക് ഈ സ്വത്തുക്കൾ എല്ലാം എഴുതികൊടുത്തത്!
🙏
അയാൾ കൊച്ചുമകളെയും കൂട്ടി തിരിഞ്ഞു നടക്കാനൊരുങ്ങി! കാറ് കഴുകുമ്പോൾ ഒന്ന് വീണു! ഡോക്ടർ നടക്കാൻ പറഞ്ഞിരിക്ക്യാ! അപ്പോഴാണ് ഞാൻ അയാളുടെ ഇടത്കാലിലെ ഒരു ടൈപ്പ് സോക്സ് ശ്രദ്ധിച്ചതും, മൂപ്പര് നടക്കുമ്പോൾ ഉള്ള ചെറിയ ഞൊണ്ടലും കണ്ടത്!
ഞാൻ അയാളുടെ പിന്നാലെ കുറച്ചു ദൂരം പോയി. മൂപ്പര്, പാടം കഴിഞ്ഞ ഉടൻ വലതു വശത്തുള്ള വലിയ ഒരു വീട്ടിലേക്കു കയറി പോയി, പടിക്കു പുറത്തു തന്നെ മൂപ്പരുടെ ഭാര്യ നിൽക്കുന്നുണ്ടായിരുന്നു, കൊച്ചുമോളോട്, റോഡിന്റെ സൈഡിലേക്ക് മാറി നടക്കാൻ പറഞ്ഞുകൊണ്ട്! ഞാനും റോഡിന്റെ ചാരത്തുകൂടി തിരിഞ്ഞു നടന്നു!
ഒരു പാർട്ടിയിലും ഇല്ലെങ്കിലും ഞാനെന്നും ഒരു ഇടതു അനുഭാവിയായിരുന്നു, ഇന്നും ആണ്! സഹയാത്രികൻ എന്ന് പറയാൻ വയ്യ!
അതുകൊണ്ടു മാത്രമായിരുന്നോ ഈ ഒരു അടുപ്പം എന്ന് ചോദിച്ചാൽ… അല്ല എന്ന് പറയേണ്ടി വരും!
ഏത് വിളിക്കും, യെസ്, വി ആർ വിത് യു എന്ന് കണ്ണും പൂട്ടി പറയാൻ, ഈ ഒരു നേതാവിനോടല്ലേ സാധിക്കു?!
അതാണ് വി.യെസ് (V. S. urf We Yes!) ഞങ്ങൾ കൂടെയുണ്ട്!
ഇത്രക്ക് നിശ്ചയദാര്‍ഡ്യമുള്ള, അഴിമതി ഒട്ടും തീണ്ടാത്ത, ആർക്കുമുന്നിലും തല കുനിക്കാത്ത, നീതിക്ക് വേണ്ടി മാത്രം നിലകൊണ്ട, പാവങ്ങളുടെ കൂട്ടായ വേറെ ഒരു നേതാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? ഇല്ല!😒
അതുകൂടാതെ മൂപ്പരുടെ ചില കാര്യങ്ങളൊക്കെ, എൻ്റെ അപ്പാപ്പനെ ഓർമ്മിപ്പിക്കുംവിധമാണ്! തേച്ചുമിനുക്കിയ ആ വെള്ള ജുബ്ബ, കറുത്ത കണ്ണട, ആത്മവിശ്വാസം കൊണ്ടുള്ള, ആ ഗാഭീര്യം നിറഞ്ഞ മുഖഭാവം, ചില പെരുമാറ്റരീതികൾ എല്ലാം വളരെ അധികം സാമ്യമുള്ളതാണ്!
പോരാത്തേന്, എൻ്റെ അടുത്ത ഒരു സുഹൃത്തിൻ്റെ വളരെ അടുപ്പമുള്ള ആളും!
മൂപ്പര് മുഖ്യനായിരുന്നപ്പോൾ, ആ സുഹൃത്തിനെ തൻ്റെ ഐ. റ്റി. അഡ്വൈസർ (ഉപദേഷ്ടാവ്) ആക്കിയിരുന്നു. ആ സുഹൃത്ത് ആ മേഖലയിൽ വളരെ കഴിവുള്ളവനും ആ സ്ഥാനത്തിനു തികച്ചും അർഹനുമായിരുന്നു എന്ന് തന്നെയല്ല അയാൾക്ക് ഐ. റ്റി.യിൽ പല സംഭാവനകൾ നൽകാനും കഴിഞ്ഞു എന്നുള്ളത് വാസ്തവം!
എന്തായാലും, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് നെ കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയേണ്ടതില്ല! എല്ലാം എല്ലാവർക്കും അറിവുള്ളതാണല്ലൊ! സ്വാതന്ത്ര്യ സമര പോരാളി, ഔപചാരിക വിദ്യാഭ്യാസമില്ലാത്ത, സത്യസന്ധതയും, ആത്മാർത്ഥതയും, പരിചയ സമ്പത്തുകൊണ്ടും, പോരാഞ്ഞു, പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ അധികാരികളിൽ നിന്നും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയും, പടി പടിയായി ഉയർന്നു വന്നൊരു നേതാവ്!
ഇനി നമ്മുടെ കൂടെ വി എസ് ഇല്ല! ഒരു നോക്ക് നേരിട്ട് കാണാൻ തോന്നി, ഇനി കാണാൻ സാധിക്കില്ലല്ലോ!
ഞാനെടുത്ത പടങ്ങളിലൂടെ, അതാണ് നിങ്ങളെയും ഇവിടെ കാണിക്കാൻ ശ്രമിക്കുന്നത്.
വിഎസിന് എൻ്റെ വക എളിയ ഒരു ആദരാഞ്ജലി! 🙏
കാലത്തു ഒൻപതു മണിക്ക് തന്നെ വളരെ നീണ്ട ക്യു!
കുറെ നേരം നിന്നു ! “ആദ്യം നേതാക്കന്മാരുടെ ഊഴമായതു കൊണ്ടാണ് ഇത്ര താമസം” എന്ന് ഒരു പോലീസ്‌കാരൻ പറഞ്ഞു! എത്ര പോലീസ്‌കാരാ! 😯എന്തിനാണിത്രയും?! അത് പോട്ടെ..
പിന്നെ കുറച്ചുംകൂടി കഴിഞ്ഞപ്പോൾ ആളുകൾ മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങി! ഹാവൂ!
പ്രസ്സും, മന്ത്രിമാരും, പ്രമുഖരും, പാർട്ടി പ്രധാന അണികളും! എല്ലാരും ക്യവിനു പുറത്ത് ! കൂടെ ക്യുവിൽ എൻ്റെ ഒപ്പം, സാധാരണക്കാരും സ്ത്രീകളും (ചിലർ കുഞ്ഞുങ്ങളെയും കൊണ്ടാണ് വന്നിരിക്കുന്നത്) പാവപ്പെട്ടവരും ഒക്കെ ഉണ്ട്.🚶🧍♂️🚶♂️🚶♀️
അങ്ങിനെ ഹാളിൽ പ്രവേശിക്കാറായി.🚶♀️
അവസാനം കേറി പറ്റി.
💪
അല്പം അകലെ നിന്നാണെങ്കിലും കണ്ടു, ആ മുഖം! കുറച്ചു ദിവസം വെന്റിലേറ്ററിൽ ആയിരുന്നിട്ടു പോലും ആ മുഖത്തിനു അതേ ഗൗരവം, അതേ ഗാഭീര്യം! 🧐
തീയിൽ കുരുത്തതല്ലേ? പിന്നെ എങ്ങിനെ വാടാനാ?! 👌
പിന്നെ, വേഗം തന്നെ, ഹാളിനു പുറത്തേക്ക്!
ഇനി കുറച്ചു വഴിയോര കാഴ്ചകൾ
അറ്റമില്ലാത്ത ക്യു തുടരുന്നു!
ജനസമ്മിതി ഏറെയുള്ള, രണ്ടു വിഭിന്ന രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ, നമുക്കെന്നും, ഓർക്കാൻ! 🙏🙏
വിപ്ലവസൂര്യന് വിട! 😭
വി എസ്, ജനഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മരിക്കുകയില്ല!
ആരും മറക്കുകയുമില്ല! അത് തീർച്ച! ✊❤️👍
പ്രണാമം 🙏
പിന്നീട്….
ഇരുപത്തിരണ്ടു മണിക്കൂറിലേറെ നീണ്ട വിലാപയാത്രക്ക് ശേഷം, അടുത്ത ദിവസം രാത്രി ഒന്പതുമണി, കഴിഞ്ഞ്;
വലിയ ചുടുകാട്, പുന്നപ്ര, ആലപ്പുഴ.
നൂറ്റിരണ്ടു വര്ഷങ്ങള്ക്കു ശേഷം, ഇനി അന്തിമ വിശ്രമം!
1983! That was the year when the entrance exams for professional colleges were introduced, also due to university marks scam, I guess, as earlier it was interview-based admission system on the marks received at the regular studies. After BSc (Zoology) I tried medical entrance tests but did not succeed. (I do remember going to Trivandrum with my grandfather to write JIPMER exam. Trains then took almost a full day to reach Trivandrum from Trichur).
My cousin, Pius (to whom I wrote a tribute in earlierepisode) was doing a course at NIIT Bombay then. I too wanted to join him, basically due to the excitement to travel alone and see Bombay! My grandpa promised the finance when I told him my desire to learn computers though he wanted me to become a doctor, since both my grandfather and my father were running medical shops at Ottupara (just opposite to the Government Hospital, Central Medical Storeswhich was the first medical shop in the town) and at Wadakkanchery (Baby Medicals) respectively. In fact, we even had an outhouse which they used to imagine as consulting room for the doctor, when I become a doctor! In a nutshell, sad to say that this world lost an opportunity to have a famous surgeon! (Not revealing the stream of my interest here! You guys make a guess!) 😊
Thus, I joined NIIT Bombay. Please note that there were only two NIITs then in India! One at Nariman Point Bombay and the other was in Delhi. Now its franchised centers are almost at every nook and corner! Their brochure was very impressive, of course, it was very reputed, one of its kind, private institution (subsidiary of HCL) which taught computers then. (Many other institutions followed later their path). Yeah. I switched from Living to Nonliving! 🙈
Those days in Bombay were special and awesome! Pius had arranged my stay at the same place on monthly rent, where most of the marine engineers stay to study for the exams for promotion. “Fair Host Lodge” near Chembur railway station. Two guys shared a small but decent room though it was not bath attached. Even the shelf was divided between the 2, left and right halves. Hotel Ambadi (?) nearby was my choice though initially, I had suffered from loose motion after eating there though it’s a clean decent restaurant 🛎(I intend to write about that era later as a separate episode)
Like my cousin who got first rank in COBOL, I bagged first rank in BASIC! Also I had taken on the Job training (OJT) at NIIT, helping other students, though basic intention was to use the computers (only 2 computers were there) for practice at the vacant time slots when no one booked for practical. There was no hard disk in those computers but floppies of 8 inches! (the evolution of computers thru my career also to be written as separate episode) 🖥🖥
One day the recruitment cell told few of those who were on OJT that there are some vacancies in a reputed computer consultancy, but at Bhopal! I was not willing as Bhopal was so strange without anyone whom I know there also in Bombay we had better opportunities for placement at ‘branded’ companies! But friends from OJT insisted and I thought to have a tour of Bhopal with them.
Unfortunately, I was the only one got selected there and since my OJT friends convinced me to be there at least for a year to gain experience I agreed and thus in a way got trapped at Madhya Pradesh (MP, for another 6 years; 3 in Bhopal and 3 in Ujjain!) but now I do not regret at all.🩷🌹
I joined Oriental Business Consultants (OBC) at T-Nagar, New Bhopal in March 1984. (Life at OBC also will qualify for another episode which I may write later) One of the colleagues who was son of a local big shot, arranged a room at the terrace of his big house at Arera Colony as I remember. My first salary was Rs.1,000/- which was a big sum then as told by my employer who was Chartered Accountant originally from Wast Bengal, for a bachelor to stay alone in Bhopal. I was totally depending on Coffee house (private) and an Indian Coffee house (Cooperative one) for food as there was absolutely no cooking not even black tea! For transportation, either the three wheeled autorickshaw like taxi (Suvar (pig) gadi or fat fata? as they call it) or the house owner colleague at office will take me on his scooter.🛵
I was doing well at OBC as Junior programmer. There was another programmer and almost 10 data entry machines (separate computer like machine) and approximately 20 data entry operators entering data on shifts, mostly Keralites and more than half were ladies! Those days I spent almost all days and nights at Office especially to gain experience. At nights I slept on a bench listening to the rhythm of line printer which kept on printing all night. Most of the work was related to entrance exams result processing for PET/PMT (Pre engineering/medical tests) and for banks like State Bank of India was our client.🏦
OBC had only one computer, HCL 8CR, with a one-line display (At NIIT at least. we had a monitor!) but with a tiny note printer attached, to log the display if we want to read it better! and with 4 floppy drives. Even for sorting data, we had to go with an algorithm/plan using these drives in batches using 8-inch floppies (Initially capacity of floppy disk had 128 KB. Imagine the program we had to write in separate functions to accommodate under 128KB! Later came double sided 256 KB and then came the latest then, double sided double density, 512 KB!). Those 8-inch floppies needed to handle carefully as it will wobble when handling! Then came 5¼-inch, and 3½-inch floppy disks. Now a tiny USB can hold huge amount of data. (Oops! This part was to be in the evolution of computers thru my career episode.)
8-inch, 5¼-inch, and 3½-inch floppy disks
Never heard of Union Carbide India Limited, a pesticide plant (UB) is a subsidiary of US based Union Carbide Corporation, until the next day of mishap but later learnt that it’s one of the highest paid companies in Bhopal that too adjacent to the main railway station at Old Bhopal.
December, first week, as usual we came to office at 9 am. Before that in the morning news from a very small transistor radio (Pius had gifted me that when he left to home from Bombay) heard about gas leak but nothing major as it was announced then. 📻
OBC was at the second or third floor of the building. Around 10.30 am or so, heard lot of noise from the streets and when we peeped from the Office balcony, could see many people frantically running away. We could see that the crowd was really panic and many were on their foot, grabbing children on hand, not even bothering to stop and wait for some children who was left behind few people. Selfishness?! Not sure about their thought process then, which must have been overpowered by mere fear. Later heard that, at petrol pumps there were huge rush to fill petrol and some even were demanding petrol in bottles or even in bucket to carry by the pillion rider on scooter! Not seen before such frightened eyes of any crowd. Since the gas can reach anywhere, where to escape to? Some had made masks made out of damp handkerchief. (So, I have seen common people wearing mask much before Covid!)😷😷
Methyl Isocyanate (MIC) a deadly poisonous gas which can kill any living. Due to more density than air, the gas tends to move downwards than upwards. That property killed people in their sleep at the nearby area of the plant, including the Bhopal main railway station! 🛤
The fact was that, in the morning, when people realized the number of people died at the surrounding area of the UB plant from where ~45 tons of this highly toxic gas had escaped, they wanted to burn the plant. By that time, military was in place, by seeing the agitated crowd, they spread a rumor that the gas leaked again which made crowd to run away from the plant and alongside of the road, others followed them in panic thus creating an exodus of huge crowd!👯👯
I too tried to breath to see any foul smell or anything but there were none. But then fear stuck us too and we flew to our home (I was taken by the house owner colleague on his scooter) and stayed indoor, hoping that gas won’t reach us. New Bhopal is around 8 kms away from Old Bhopal. If there were strong wind to take the MIC to New Bhopal, probably I won’t be here today, writing this blog. ✍
Next day, after hearing more about it, visiting a hospital nearby where I remember seeing pale yellow eyes everywhere. The gas affects eyes especially to those whom MIC contacted mildly whereas for others, eyes would have permanently closed, I mean dead or with lost eyesight! News were there that military is burning corps, putting together in heaps and like a pyre! 🔥
Like many, I too tried to make a STD call first and on failure, a telegram to my home (mobile was never heard of then). Although they took our message, all the communication channels were jammed probably due to the overwhelming customers all of a sudden! That infrastructure was not robust enough to take such a load. At my home, as heard later, that they thought that I am no more! Thru another contact, I could finally make a call to Delhi, , talked to a distance relative and he could convey the message to my home that I am still live, like last man standing! 🧍
By that time, news spread that people who suffered in ‘Bhopal Gas Tragedy’ (This title I heard only later in the India Today magazine, which I bought when I reached home to know more about the mishap. Its cover page still haunts me whenever I think about Bhopal. It was a small kid’s face yet to be buried fully, where as its body is partly buried!) is can claim to get compensation, and there were officials sitting at roadside with a table and chair. When I reached, I saw the queue had already reached kilometers in length hence decided not to give my name. Also, I was not really suffered (yet) like others, by the tragedy! Heard that people from neighboring districts also started pouring in the queue to make claims, where the officer is asking about one’s willingness to claim 10 lakhs or 15 lakhs! 🤷♂️
After 3 or 4 days, since we were told to go to natives by the office, I stood in the que more than 5 hours to get a ticket to Kerala. On the very same day, in the afternoon, when I boarded the train, I realized that may be few including me were only the ones taken tickets whereas rest were boarded the train in just like that without tickets. I had to sit near the toilet on my suitcase, from Bhopal, all the way to Kerala. I could sense the frustration and anger of the crowd, and I was scared too as I was like sitting inside a stampede. Some of them were simply grabbing guava from the street vendor who was selling it on his shoulder, at the railway station, without giving him money. Train started late with the overcrowded bogies and at the next station those very people from my compartment, jumped out to grab things from the shops at the station! That was mob mentality, I realized! Crowd seemed gone mad! This must be the same mental status of everyone in a riot! No one thinks about wrong, in fact they think that it’s their right to get things for free as they suffered by the Bhopal gas tragedy! Guess what, the railway authorities communicated to all the further stations about these deeds, and all the shops were closed when our train reached every station. I could buy some food only after reaching Coimbatore or some station in Tamil Nadu as I remember. Forget about me, just imagine the plight of kids & infants and their families who were in the train.😭
I got relieved when reached home. I don’t remember the faces of my family members who looked at me on my reincarnation! I was like a hero from Bhopal, surviving one of the biggest tragedies! Not just neighbors, everyone knew me and was asking about my experience at Bhopal during the gas tragedy. I think I had given them different stories; I mean, same theme but with various additions of my own every time! 😊
News especially daily papers here had only the news about Bhopal Gas Tragedy for months together. Heard that official count of diseased were only 2,259 whereas unofficial was more than 16,000! government affidavit in 2006 stated that the leak caused 558,125 injuries, including 38,478 temporary partial injuries and approximately 3,900 severely and permanently disabling injuries. Arjun Singh, then the Chief Minister of MP, heard to have helped Warren Anderson the CEO of UB to flee the country else those affected could have got some deserving compensation from UB, instead of getting some meager amount in 2008 from the Govt. of MP, to the family members of 3,787 victims killed in the gas release, and to 574,366 injured victims according to the Wikipedia. Poor those people had suffered maximum, not in their generation but also in their next generation by the effect of MIC!
Btw. Chief Minister himself had fled from Bhopal in helicopter the next day of gas tragedy but later he had come back realizing that things were almost under control, did an exercise to dilute the remaining gas on the ground by sprinkling water from the helicopters over the tanks at the plant. It was more of a show than any remedy!
Next month, I returned to Bhopal to join back job, when I stepped down the train at Bhopal station, everything was new, including the new beggars, as all those in that area were dead and gone with the gas tragedy! 😟
God’s grace only, I could survive the infamous Bhopal Gas Tragedy! which is considered to be the world’s worst industrial disaster.🙏
In fact, I had survived the riots in Indore and Delhi too, triggered just after Smt. Indira Gandhi’s assassination earlier that year only. 🙏 As part of job, I had to travel to both those places hiring computers to process records as we had huge data to be processed! That story could be another episode later!
If you like, please subscribe to my blogs with your email id, so that you will get an alert when I post new. I don’t have to request you separately, with a link to check. 🙏
തൃശ്ശൂര് വരുമ്പോൾ സേക്രഡ് ഹാർട്ട് ലാറ്റിൻ ചർച്ചിൽ ഇടക്കൊക്കെ പോകാറുണ്ട്, കുർബാന മുഴുവൻ കണ്ടില്ലെങ്കിലും അവിടെ പോകുന്നത് ഒരു ആശ്വാസമാണ്. എന്റെ പള്ളീലിട്ട പേര് ആൻ്റണി (അന്തോണി, എന്റെ അപ്പാപ്പന്റെ പേര്, കഴിഞ്ഞ മെയ് 31 നു എന്റെ ഗ്രാൻറ്സണ്ണിനും ആ പേരിട്ടു ! മൂന്നു തലമുറകൾ!) ആയതുകൊണ്ടാണെന്നറിയില്ല, വി. അന്തോണീസിൻറെ ആ പള്ളി എനിക്ക് പ്രിയപ്പെട്ടതാണ്.
യാദൃച്ഛികമായി ആണെങ്കിലും, ഇന്ന് അവിടത്തെ ഊട്ടുതിരുനാളിനു പങ്കെടുക്കാൻ കഴിഞ്ഞു.
ഇക്കണ്ട ജനങ്ങൾ മണിക്കൂറുകൾ ക്ഷമയോടെ ക്യുവിൽ നിൽക്കുന്നത് ഭക്ഷണം കഴിക്കാൻ മാത്രമല്ല എന്ന് വ്യക്തം. പുണ്യാളനിലുള്ള ആഴത്തിലുള്ള വിശ്വാസം! കഷ്ടപ്പാടുകൾ വരുമ്പോൾ മിക്കവരും ദൈവത്തെ വിളിക്കും എന്നതിൽ സംശയമില്ല. ഭക്തി, തന്നെ വന്നു പോകും. വേറെ മാർഗ്ഗം ഒന്നും ഇല്ലെങ്കിലും ഉണ്ടെങ്കിലും സർവേശ്വരൻ ഒരു ആശ്വാസം ആണ്! 🙏 തീർച്ചയായും, അതൊരു പേർസണൽ ചോയ്സ് തന്നെ.
ക്യുവിൽ ഞാനും നിന്നു . പൊരിവെയിലത്തു മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി! വല്ലാത്ത ഒരു പ്രത്യേക അനുഭൂതി! പറഞ്ഞറിയിക്കാൻ പറ്റുമോ എന്നറിയില്ല! കുറച്ചു പടങ്ങളിലൂടെ അതിനു ശ്രമിക്കാം. 🖼
സ്ത്രീകളാണ് കൂടുതൽ! അവരക്കു മൂന്ന് വരി, ആണുങ്ങൾക്ക് ഒരു വരി. കൂടുതൽ അരക്ഷിതാവസ്ഥ ഫീൽ ചെയ്യുന്നത് സ്ത്രീകളായിരിക്കും. 🤷♂️
തിരഞ്ഞു വളഞ്ഞു പോകുന്ന, അറ്റം കാണാത്ത വരികൾ!
അവസാനം ഡെസ്റ്റിനേഷൻ ദൂരെനിന്നു കണ്ടു.
വിളമ്പുകാർ അടുത്ത് അടുത്ത് വരുന്നു!
അവസാനം എനിക്കും കിട്ടി പുണ്യാളന്റെ ചോറ്!
സാമ്പാറ്, എരിശ്ശേരി, ഇഞ്ചൻപുളി, മാങ്ങാ അച്ചാർ പിന്നെ പപ്പടം ഒന്ന്! (ഞാനൊരു പപ്പടക്കൊതിയനാണ്, പ്രത്യേകിച്ചും സദ്യക്ക്) 😋
അധികം വേവാത്ത ചൂട് ചോറ് ! അതന്നെ നാട്ടിലെ കാര്യങ്ങൾ ഓർക്കാൻ, നൊസ്റ്റാൾജിക് ആവാൻ മതി!
കോരല്ലൂർ, ഓട്ടുപാറ യിൽ ആദ്യത്തെ വീട് മുതൽ പിന്നെ വടക്കാഞ്ചേരി വീട്ടിലേക്കു മാറിയപ്പോഴും വീട്ടിൽ കൊല്ലത്തിലൊരിക്കൽ ഊട്ടു നടത്തുന്നത് അമ്മച്ചിയുടെ ഒരു പതിവാണ്, നേർച്ചയാണെന്നു തോന്നുന്നു. അന്ന്, ഒരു പാവപ്പെട്ട കുടുംബത്തിന് വീട്ടിൽ വിളിച്ചു പച്ചക്കറി സദ്യ കൊടുക്കും. അപ്പൻ അമ്മ പിന്നെ ഒരു ചെറിയ കുട്ടി! തിരുക്കുടുംബത്തിന്റെ ഓർമ്മയ്ക്ക്! പച്ചക്കറി സദ്യ അന്നും ഇന്നും എന്റെ ഒരു ബലഹീനതയാണ്.
ചോറ് ഇട്ടത് കുറച്ചു അധികം ആയിരുന്നെങ്കിലും പുണ്യാളന്റെ ചോറ് കളയാൻ പാടില്ലല്ലോ! പിന്നെ നല്ല ടേസ്റ്റും ഉണ്ടായിരുന്നു! പ്രത്യേകിച്ച് എനിക്ക് ! കമ്പ്ലീറ്റ് കഴിച്ചു അവസാനിപ്പിച്ചു! 😁
പിന്നെ തിരക്കിനിടയിലൂടെ പാത്രം കഴുകാനും കൂടി പോയി.
അതിനു ശേഷം പുറത്തേക്കുള്ള വഴി നോക്കി കൂട്ടത്തിനിടയിലൂടെ നടന്നു! 🚶
അതിനിടക്ക് ഒരു സെൽഫി! 🤳
പള്ളിയുടെ മുൻവശത്തു എത്തി! അവിടെയും പന്തൽ ഇട്ട കാരണം സ്ഥലം കറക്റ്റ് പിടികിട്ടുന്നില്ല, ⛪
നേർച്ചയിടുന്ന സ്ഥലം അലങ്കരിച്ചിട്ടുണ്ട്.🌹
അമ്മച്ചിക്കും കൂടി നേർച്ച പായസം വാങ്ങാൻ ആ കൗണ്ടറിലേക്ക്അ. അതിനും വേറെ വരി!
അതും കിട്ടി! ശബരിമല അരവണ സ്റ്റൈലിൽ പായ്ക്ക് ! ഒരു പക്ഷെ സെയിം വെണ്ടർ തന്നെ ആയിരിക്കും! ദൈവം ഒന്നല്ലേയുള്ളു പല വേഷങ്ങളിൽ വരുമെന്ന് മാത്രം!
പിന്നെ ഓട്ടോ വിളിച്ചു, കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക്🚗